
ഐഫോണ്‍ ആരാധകരെ ആവേശം കൊള്ളിച്ച് ഐഫോണ്‍ 17 സെപ്റ്റംബറില്‍ ലോഞ്ച് ചെയ്യാനിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴും ഐഫോണ്‍ 16 സീരിസിന് ആവശ്യക്കാരേറെയാണ്. വില, ഫീച്ചേഴ്‌സ്, ലഭ്യത എന്നിവയെല്ലാം കണക്കിലെടുക്കുകയാണെങ്കില്‍ ഐഫോണ്‍ 17ന്റെ ലോഞ്ചിന് മുന്‍പ് തന്നെ ഐഫോണ്‍ 16 സീരീസിലുള്ള ഫോണ്‍ വാങ്ങുന്നതില്‍ തെറ്റില്ലെന്നും മെച്ചമാണെന്നും ടെക് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.ഐഫോണ്‍ 17 സീരിസിന് മുന്‍പായി ഐഫോണ്‍ 16 വാങ്ങുന്നത് കൊണ്ടുള്ള ആ മെച്ചങ്ങള്‍ എന്തൊക്കെയാണ് എന്നുനോക്കാം.
പോക്കറ്റിന് ഗുണം ചെയ്യും
പുതിയ ഐഫോണ്‍ സീരീസിന്റെ ലോഞ്ചിന് മുന്‍പായി പഴയ സീരിസുകളുടെ വില ആപ്പിള്‍ പതിവായി കുറയ്ക്കാറുണ്ട്. അതായത് ഐഫോണ്‍ 16 വാങ്ങാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്ക് ലോഞ്ച് സമയത്തെ വിലയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഐഫോണ്‍ 16 സീരീസ്, ഐഫോണ്‍ 17 സീരീസ് ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി സ്വന്തമാക്കാന്‍ സാധിക്കും. പുതിയ ഐഫോണ്‍ 17 സീരീസ് തീര്‍ച്ചയായും പുതിയ ടെക്‌നോളജി അവതരിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല, പക്ഷെ അതുവരുന്നത് പ്രീമിയം പ്രൈസ് ടാഗിനൊപ്പമാണെന്നക് പോക്കറ്റിന് തീര്‍ച്ചയായും ഒരു വെല്ലുവിളി തന്നെയല്ലേ..അതേസമയം ഐഫോണ്‍ 16 സീരീസ് പുറത്തിറങ്ങാന്‍ പോകുന്ന ഐഫോണ്‍ 17 അവതരിപ്പിക്കുന്ന എല്ലാ പുതുമയും അവകാശപ്പെടാന്‍ സാധിക്കുന്നതല്ലെങ്കില്‍ക്കൂടി ഒരുവിധപ്പെട്ട നൂതന സാങ്കേതികതയെല്ലാം തികഞ്ഞതായിരിക്കും.
ഉറപ്പുനല്‍കുന്ന പ്രകടനം
ആപ്പിളിന്റെ ഏറ്റവും പുതിയ എ18 ചിപ്‌സെറ്റ് ഉപയോഗിച്ച് നിര്‍മിക്കപ്പെട്ട ഫോണാണ് ഐഫോണ്‍ 16. മികച്ച പ്രകടനം ഉറപ്പുനല്‍കുന്നുണ്ട്. അത് ഉപയോക്താക്കളാല്‍ വിലയിരുത്തപ്പെട്ടും കഴിഞ്ഞു. അതിനാല്‍ പണം പോകുമെന്ന ആശങ്കയില്ലാതെ ഫോണ്‍ വാങ്ങാനാകും. നിത്യമുള്ള ഉപയോഗത്തിനും ഗെയ്മിങ്ങിനും മള്‍ട്ടിടാസ്‌ക്കിങ്ങിനും ഇത് നന്നായി ഉപയോഗിക്കാം. സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ വര്‍ഷങ്ങളായി ആപ്പിള്‍ നല്‍കുന്നതാണ്. അതിനാല്‍ ഫ്യൂച്ചര്‍ പ്രൂവ് ഒപ്ഷനും ഉണ്ട്.
ലഭ്യത
ലോഞ്ച് സമയത്ത് വന്‍തോതിലുള്ള ബുക്കിങ്ങും തള്ളിക്കയറ്റവും കാരണം ലഭ്യത കുറവായിരിക്കും, പലയിടത്തും കൂടുതല്‍ കാത്തിരിപ്പ് വേണ്ടി വന്നേക്കാം. എന്നാല്‍ ഐഫോണ്‍ 16ബ നിലവില്‍ മാര്‍ക്കറ്റില്‍ ഉണ്ട്. ഐഫോണ്‍ ഉപയോഗം എക്‌സ്പീരിയന്‍സ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ കാലതാമസമില്ലാതെ ഐഫോണിലേക്ക് കടക്കാം. സ്‌റ്റോക്ക് കുറവില്ലാത്തതിനാല്‍ ഇഷ്ടമുള്ള മോഡലുകള്‍, കോണ്‍ഫിഗറേഷന്‍ എന്നിവ നോക്കി തിരഞ്ഞെടുക്കാം. കൂടാതെ ഐഒഎസ് അപ്‌ഡേറ്റ്‌സ്, എയര്‍പോഡ്‌സ്, ആപ്പിള്‍ വാച്ച് സപ്പോര്‍ട്ട് എന്നിവ രണ്ട് സീരിസിലും ഒരുപോലെ ലഭ്യമാണ്
സവിശേഷതകള്‍
മികച്ച ക്യാമറ, ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫ്, പ്രൊമോഷന്‍ ഡിസ്‌പ്ലേ തുടങ്ങിയ സ്ഥാപിത ഫീച്ചറുകള്‍ ഐഫോണ്‍ 16നും നല്‍കുന്നതാണ്. ഐഫോണ്‍ 17 പുതിയ പാര്‍ഡ് വെയര്‍ മാറ്റങ്ങള്‍ അവതരിപ്പിച്ചേക്കാം. സ്വാഭാവികമായും സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനുകള്‍ക്ക് സമയമെടുത്തേക്കാം.
Content Highlights: 4 Compelling Reasons to Buy iPhone 16 Before iPhone 17 Launch