
ടെക് ഭീമന്‍ കമ്പനിയായ മൈക്രോസോഫ്റ്റില്‍ നിന്ന് കൂട്ടപിരിച്ചുവിടല്‍. മിഡില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായിട്ട് കമ്പനിയുടെ ലോകത്തെമ്പാടുമുള്ള ജീവനക്കാരുടെ നാല് ശതമാനം വരുന്നവരെ പിരിച്ചു വിടാനാണ് നീക്കം.
ആഗോളതലത്തില്‍ 228,000 ജീവനക്കാരാണ് മൈക്രോ സോഫ്റ്റിന് ഉള്ളത്. കഴിഞ്ഞ മെയ്മാസത്തില്‍ 6000 തസ്തികകളാണ് വെട്ടിക്കുറച്ചത്. ആഗോള തലത്തില്‍ 4 ശതമാനം വെട്ടിക്കുറയ്ക്കലിന്റെ ഭാഗമായി 9000 പേരുടെയെങ്കിലും ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് ഈ പിരിച്ചു വിടല്‍ അനിവാര്യമാണെന്നാണ് മൈക്രോസോഫ്റ്റ് വക്താവിന്റെ പ്രതികരണം.
കമ്പനി പിരിച്ചുവിട്ട ജീവനക്കാരുടെ യഥാര്‍ഥ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ വര്‍ഷത്തെ മൂന്നാമത്തെ പിരിച്ചുവിടല്‍ നടപടിയാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. എഐ ഉള്‍പ്പെടെയുള്ള ആധുനിക ടെക്നോളികളിലേക്ക് കമ്പനി കൂടുതലായി നിക്ഷേപത്തിന് ഒരുങ്ങുന്നു എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ പിരിച്ചുവിടല്‍ വാര്‍ത്തകള്‍.
Content Highlights: Microsoft cuts 9,000 jobs in latest round of layoffs amid restructuring push