

സുന്ദർ സി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മൻ 2 മഹാശക്തി ചിത്രം തിയേറ്ററിലെത്താൻ നാലു ദിനം ബാക്കി നിൽക്കെ ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പങ്കുവച്ചു. എല്ലാത്തരം പ്രേക്ഷകർക്കും തിയേറ്ററിൽ പൂർണമായും ആസ്വദിക്കാൻ കഴിയുന്ന ഡിവൈൻ എന്റർടൈനറാണ് ചിത്രം . സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു .
ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസർ,ട്രെയ്ലർ എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ച മൂക്കുത്തി അമ്മന്റെ ആദ്യഭാഗത്തിനു ശേഷം ഭക്തി, നര്‍മം, സാമൂഹികപ്രസക്തി എന്നിവ സംയോജിപ്പിച്ചാണ് രണ്ടാം ഭാഗം മഹാശക്തി റിലീസിന് ഒരുങ്ങുന്നത്. നയൻതാര, ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്സ് ,സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്സ് , സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് മഹാശക്തിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിശാലമായ സെറ്റുകള്‍, വലിയ ദൃശ്യങ്ങള്‍, യഥാര്‍ഥ സുന്ദര്‍ സി. ശൈലിയില്‍ ഭക്തി, നിഗൂഢത, മാസ് എന്റര്ടെയ്ന്മെന്റ് എന്നിവ സംയോജിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന കഥാസന്ദര്‍ഭത്തോടെയാണ് ചിത്രം തിയറ്ററുകളിലേക്കെത്തുന്നത്. വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ചിത്രത്തിന്റെ നിർമ്മാണം ഡോ. ഇഷാരി കെ. ഗണേഷ് നിർവഹിക്കുന്നു. മഹാശക്തിയുടെ രചനയും സംവിധാനവും സുന്ദർ സി ആണ്. ചിത്രത്തിന്റെ സംഗീത സംവിധാനം : ഹിപ്പ്ഹോപ്പ് തമിഴനാണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ്. മാർക്കറ്റിംഗ് : സിനി കണക്റ്റ് കമ്മ്യൂണിക്കേഷൻസ്, പി ആർ ഓ : പ്രതീഷ് ശേഖർ.
Content Highlights: Mookuthi Amman 2 making video is out