'എന്‍റെ ചിന്തകളിൽ ഭയം എന്നൊരു വാക്കില്ല', മാനസിക സമ്മർദ്ദത്തെക്കുറിച്ച് ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തിരിക്കുമ്പോൾ ഭയമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീർ

'എന്‍റെ ചിന്തകളിൽ ഭയം എന്നൊരു വാക്കില്ല', മാനസിക സമ്മർദ്ദത്തെക്കുറിച്ച് ഗംഭീർ
dot image

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തിരിക്കുമ്പോൾ ഭയമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. ഇടവേളയില്ലാതെ മത്സരക്രമം മാനസിക സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നും എന്നാൽ ഇത്തരം തിരിച്ചടികളെ ഭയക്കുന്നില്ലെന്നും എന്ത് വിമർശനങ്ങളും നേരിടാൻ താൻ തയ്യാറാണെന്നും ഹാമിൽട്ടണിൽ ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിലെ തോൽവിക്ക് ശേഷം ഗംഭീർ വ്യക്തമാക്കി.

ഈ വര്‍ഷം ഗംഭീറിന് കീഴില്‍ കളിക്കുന്ന 12-ാമത്തെ പരമ്പരയാണിത്. പ്രധാന കളിക്കാരുടെ ജോലിഭാരം ക്രമീകരിക്കാനായി ബി.സി.സി.ഐ വിശ്രമം നൽകാറുണ്ടെങ്കിലും, എല്ലാ ഫോർമാറ്റുകളുടെയും പരിശീലകനായ ഗംഭീറിന് ഈ വർഷം വിശ്രമമില്ലാത്ത മത്സരക്രമമായിരുന്നു.

വിമാനയാത്രയുടെ ക്ഷീണം മറികടന്ന് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ യുവനിരയെ ഗംഭീർ അഭിനന്ദിച്ചു. ആദ്യ മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപ് മാത്രം ന്യൂസിലൻഡിൽ എത്തിയ ഇന്ത്യ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചിരുന്നു. ന്യൂസിലൻഡിനെതിരായ അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമടങ്ങുന്ന പരമ്പരയാണ് ഇനി ഗംഭീറിനും സംഘത്തിനും മുന്നിലുള്ളത്.

content highlights:gautam gambhir opens up o -mental stress and fearlessness

dot image
To advertise here,contact us
dot image