'ദൈവം കാലത്തെ ഓട്ടോറിക്ഷ പിടിച്ചുവന്ന് ആര്‍ക്കും ഒന്നും കൊടുക്കില്ല'; മമ്മൂട്ടി

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വയം തോന്നി ചെയ്യേണ്ടതാണെന്നും മമ്മൂട്ടി വേദിയില്‍ പറഞ്ഞു

'ദൈവം കാലത്തെ ഓട്ടോറിക്ഷ പിടിച്ചുവന്ന് ആര്‍ക്കും ഒന്നും കൊടുക്കില്ല'; മമ്മൂട്ടി
dot image

പരുമല പെരുന്നാള്‍ സമാപന ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയത് മെഗാസ്റ്റാര്‍ മമ്മൂട്ടി ആയിരിന്നു. ആ വേദിയില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരും പറഞ്ഞിട്ട് ചെയ്യേണ്ട കാര്യമല്ലെന്നും സഹജീവികളെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും കടമയാണെന്നും പറയുകയാണ് മമ്മൂട്ടി.

'ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരും പറഞ്ഞിട്ട് ചെയ്യേണ്ട കാര്യമല്ല. സഹജീവികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും കടമയാണ്. നമുക്ക് തോന്നിയിട്ട് ചെയ്യേണ്ടതാണ്. ദൈവം കാരുണ്യവാനാണെന്ന് നമ്മള്‍ വിശ്വസിക്കുന്നു. ദൈവം കാലത്തെ ഓട്ടോറിക്ഷ പിടിച്ചുവന്ന് ആര്‍ക്കും ഒന്നും കൊടുക്കാന്‍ പോവുന്നില്ല. പക്ഷേ, കരുണയുള്ള മനുഷ്യരെ സൃഷ്ടിച്ച് സഹജീവികളോട് കാരുണ്യത്തോടെ പെരുമാറാനാണ് ദൈവം പറയുന്നത്.

അങ്ങനെ കാരുണ്യത്തോടെ പെരുമാറുന്നതാണ് ദൈവ സ്നേഹവും ഭക്തിയും. പള്ളിയിലും മറ്റ് തലത്തിലും നിങ്ങള്‍ ചെയ്യുന്ന ഓരോ തുട്ടും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്കാണ് പോകുന്നത്. ഭക്തിയുടെ ഓരോ തുട്ടും, ദൈവം നിങ്ങളെ ഏല്‍പ്പിച്ച ഓരോ പൈസയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെയാണ് പോകുന്നത്'.- മമ്മൂട്ടി പറഞ്ഞു.

ഞായറാഴ്ചയായിരുന്നു പരുമല തിരുമേനിയുടെ 124-ാമത് ഓര്‍മപ്പെരുന്നാള്‍ സമാപന സമ്മേളനം. പരുമല ആശുപത്രിയും മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനും ചേര്‍ന്ന് നടപ്പാക്കുന്ന സൗജന്യ കാന്‍സര്‍ ചികിത്സ പദ്ധതിയായ സുകൃതം 2.0 ചടങ്ങില്‍ പ്രഖ്യാപിച്ചു.

Content Highlights: Mammootty stated that charitable activities should be undertaken out of one's own volition. Megastar Mammootty attended the concluding ceremony of the Parumala Perunnal as the guest of honor.

dot image
To advertise here,contact us
dot image