ലക്ഷ്യം വിദ്യാര്‍ഥികളും പ്രൊഫഷണലുകളും; ബജറ്റ് ഫ്രണ്ട്‌ലി ഫോണുമായി ഓപ്പോ

പുതിയ ഫൈവ് ജി ബജറ്റ് ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ച് ഓപ്പോ

dot image

പുതിയ ഫൈവ് ജി ബജറ്റ് ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ച് ഓപ്പോ. ഓപ്പോ കെ13എക്സ് എന്ന പേരിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ 360 ഡിഗ്രി ഡാമേജ്-പ്രൂഫ് ആര്‍മര്‍ ബോഡി, എയ്‌റോസ്‌പേസ്-ഗ്രേഡ് AM04 അലുമിനിയം അലോയ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടുതല്‍ ഈടുനില്‍ക്കുന്നതിന് ക്രിസ്റ്റല്‍ ഷീല്‍ഡ് ഗ്ലാസും ഉപയോഗിച്ചിട്ടുണ്ട്. 11,999 രൂപ മുതലാണ് ഫോണിന്റെ വില.

വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്ത ഫോണാണിതെന്ന് കമ്പനി പറയുന്നു. രണ്ട് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്. മിഡ്‌നൈറ്റ് വയലറ്റ്, സണ്‍സെറ്റ് പീച്ച് എന്നി നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തുക. ജൂണ്‍ 27ന് ഉച്ചയ്ക്ക് 12 മുതല്‍ ഫ്ലിപ്കാര്‍ട്ടിലും ഓപ്പോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇത് ലഭ്യമാകും.

ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്ന് അതിന്റെ 6,000mAh ബാറ്ററിയാണ്. 45W SuperVOOC ഫാസ്റ്റ് ചാര്‍ജിങ്ങുമായി ഫോണിനെ ബന്ധപ്പെടുത്തിയിട്ടുണ്ട്. ഒറ്റ ചാര്‍ജില്‍ ഒന്നര ദിവസം വരെ ഫോണ്‍ ഉപയോഗിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മീഡിയാടെക് ഡൈമെന്‍സിറ്റി 6300 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്.

256 ജിബി വരെ UFS 2.2 സ്റ്റോറേജ് ആണ് ഫോണിലുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി ഇത് 1TB വരെ വികസിപ്പിക്കാം. ഫോണില്‍ 50MP OV50D പ്രധാന കാമറയും 2MP പോര്‍ട്രെയിറ്റ് സെന്‍സറും ഉണ്ട്. 60fpsല്‍ 1080p വിഡിയോ റെക്കോര്‍ഡിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു.

Content Highlights: oppo k13x 5g launched under rs 12000 in india

dot image
To advertise here,contact us
dot image