'പെൻ ഉപയോഗിച്ച് ഇനി എങ്ങനെ ഷോ കാണിക്കും';സാംസങ് എസ് സീരിസിൽ നിന്ന് പെന്നുകൾ ഒഴിവാക്കുന്നുവെന്ന് റിപ്പോർട്ട്

ചൈനീസ് ടെക് ലീക്കറായ സെറ്റ്‌സുന ഡിജിറ്റൽ ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്

'പെൻ ഉപയോഗിച്ച് ഇനി എങ്ങനെ ഷോ കാണിക്കും';സാംസങ് എസ് സീരിസിൽ നിന്ന് പെന്നുകൾ ഒഴിവാക്കുന്നുവെന്ന് റിപ്പോർട്ട്
dot image

സാംസങ് എസ് സീരിസിന്റെ ആരാധകരുടെ പ്രിയപ്പെട്ട ഗാഡ്ജറ്റുകളിൽ ഒന്നാണ് ഫോണിൽ ഇൻബിൽറ്റ് ആയി ഉപയോഗിച്ചിരുന്ന എസ് പെന്നുകൾ. സ്‌ക്രീനിൽ എഴുതാനും ടച്ച് സ്‌ക്രീനിന്റെ മറ്റ് പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചിരുന്ന ഈ പെന്നുകൾ കൊണ്ട് സെൽഫികൾ ക്ലിക്ക് ചെയ്യാനും സാധിക്കുമായിരുന്നു. മറ്റൊരു ഫോണിലും ഇല്ലാത്ത ഈ പ്രത്യേകത സാംസങ് ഉപയോക്താക്കൾ ധാരാളമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

എന്നാൽ ആരാധകരെ നിരാശരാക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സാംസങിന്റെ എസ് സീരിസിൽ എത്തുന്ന പുതിയ ഫോണുകളിൽ ഈ ഇൻ ബിൽറ്റ് ഗാഡ്ജറ്റ് ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്. സാംസങ് എസ് 27 അൾട്ര മുതലായിരിക്കും ഈ മാറ്റം നിലവിൽ വരികയെന്നാണ് റിപ്പോർട്ട്.

ചൈനീസ് ടെക് ലീക്കറായ സെറ്റ്‌സുന ഡിജിറ്റൽ ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിൽ ഗാലക്‌സി എസ് സീരിസിൽ എസ് പെന്നുകൾ ഫോണിനോടൊപ്പം ഇൻബിൽറ്റായി കിട്ടുമായിരുന്നു. മുമ്പ് ഗാലക്സി നോട്ടിൽ ഉപയോഗിച്ചിരുന്ന ഈ ഗാഡജറ്റ് പിന്നീട് ഗാലക്സി എസ് അൾട്രയിലേക്ക് കൊണ്ടുവരികയായിരുന്നു.

നിലവിൽ ഗാലക്‌സി Z ഫോൾഡ് ഫോണുകളിൽ എസ് പെൻ ഉപയോഗിക്കാൻ സാധിക്കുമെങ്കിലും എസ് പെൻ പ്രത്യേകമായി വാങ്ങണം. എസ് ആൾട്രയ്ക്ക് വേണ്ടിയും സമാനമായ രീതിയിൽ എസ് പെൻ പ്രത്യേകമായി വിൽക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് സെറ്റ്‌സുന ഡിജിറ്റൽ റിപ്പോർട്ട് ചെയ്യുന്നത്.

Content Highlights: Samsung is reportedly dropping S Pen from its S series phones

dot image
To advertise here,contact us
dot image