സ്‌കാന്‍ ചെയ്യുമ്പോള്‍ എത്തുന്നത് വ്യാജ വൈബ്‌സൈറ്റിലേക്ക്; ക്യുആര്‍ കോഡ് തട്ടിപ്പ് ദിയയുടെ മാത്രം അനുഭവമല്ല

ഡിജിറ്റല്‍ പേമെന്റുകള്‍ നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തട്ടിപ്പില്‍ പെട്ടേക്കാം

dot image

നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ ' ഓബൈ ഓസി' എന്ന സ്ഥാപനത്തില്‍ നടന്ന തട്ടിപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നല്ലോ. ദിയകൃഷ്ണയുടെ മുന്‍ ജീവനക്കാര്‍ ക്യു ആര്‍ കോഡില്‍ കൃത്രിമം കാണിച്ച് 69 ലക്ഷം രൂപയാണ് തട്ടിയെടുത്തതെന്നായിരുന്നു പരാതി. ഡിജിറ്റല്‍ പേമെന്റുകള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ക്യുആര്‍ കോഡിന്റെ സൗകര്യം വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പക്ഷേ സൗകര്യങ്ങള്‍ കൂടുമ്പോള്‍ തട്ടിപ്പുകളും ഉണ്ടാകും എന്നത് സാധാരണമാണ്.

ക്യുആര്‍ കോഡില്‍ കൃത്രിമം കാണിച്ച് ലക്ഷങ്ങള്‍ തട്ടിയെന്ന ദിയ കൃഷ്ണയുടെ പരാതി ഇത്തരം തട്ടിപ്പുകളുടെ ഗൗരവം എടുത്തുകാട്ടുന്നതാണ്. ഹോട്ടല്‍ ജീവനക്കാരും മറ്റും തങ്ങളുടെ ക്യുആര്‍ കോഡുകള്‍ മാറ്റി ഉപയോഗിച്ച് ഉടമകള്‍ അറിയാതെ തട്ടിപ്പുനടത്തുന്നതൊക്കെ സ്ഥിരമായ സംഭവമായി മാറിക്കഴിഞ്ഞു. ക്യു ആര്‍ കോഡുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നത് എങ്ങനെയാണെന്ന് അറിഞ്ഞിരിക്കാം..

എങ്ങനെയൊക്കെയാണ് ക്യുആര്‍ കോഡ് തട്ടിപ്പുകള്‍ നടക്കുന്നത്

ഉപയോക്താവ് ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ അത് തട്ടിപ്പുകാര്‍ ഉണ്ടാക്കിയിരിക്കുന്ന വ്യാജ വെബ്‌സൈറ്റിലേക്കോ മറ്റ് വ്യാജ വെബ് പേജുകളിലേക്കോ നയിച്ചേക്കാം. കൂടാതെ തട്ടിപ്പുകാര്‍ സ്ഥാപനത്തിന്റെ ഔദ്യോഗിക ലോഗോയോടൊപ്പം സ്വന്തം ക്യു ആര്‍ കോഡ് പതിച്ച് പണം തട്ടാന്‍ ശ്രമിക്കുന്നതാണ് സാധാരണയായി നടന്നുവരുന്നത്. ഇങ്ങനെ സ്‌കാന്‍ ചെയ്യുമ്പോള്‍ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കാണ് പണം പോകുന്നത്.

എന്താണ് ക്വിഷിങ് (Quishing)

ക്യൂ ആര്‍ കോഡ് തട്ടിപ്പുകളില്‍ ഏറ്റവും സാധാരണമായ ഒന്നാണ് ക്വിഷിങ്. ഉപഭോക്താക്കള്‍ തെറ്റായ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ വ്യാജ വെബ്‌സൈറ്റുകളിലേക്കാണ് അവര്‍ എത്തിച്ചേരുക. അവിടെ പാസ് വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ സെന്‍സിറ്റീവായ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നു. ഇത്തരം സാധ്യതകളെക്കുറിച്ച് അറിഞ്ഞില്ലെങ്കില്‍ നിങ്ങളും തട്ടിപ്പിന് ഇരയായേക്കാം.

മാല്‍വെയര്‍ ഇന്‍സ്റ്റലേഷന്‍


ഇത് ഉപകരണത്തിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന തരത്തിലുള്ള തട്ടിപ്പാണ്. ചില ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കളുടെ ഉപകരണങ്ങളില്‍ Malware ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും അതുവഴി ഉപകരണത്തിലെ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്നു.

തട്ടിപ്പുകള്‍ തടയാന്‍ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്ഥാപനത്തിന്റെ ക്യുആര്‍ കോഡ് മാറ്റി മറ്റാരുടെയെങ്കിലും ക്യുആര്‍ കോഡ് പതിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ നിരന്തരമായി പരിശോധിക്കേണ്ടതുണ്ട്. ഡൈനാമിക് ക്യുആര്‍ കോഡുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ സുരക്ഷിതമാണ്. ഇവ എഡിറ്റ് ചെയ്യാനും കൂടുതല്‍ കോഡുകള്‍ സൃഷ്ടിക്കാനും സാധിക്കും. കൂടാതെ സ്ഥാപന ഉടമകള്‍ക്ക് തങ്ങളുടെ ക്യുആര്‍ കോഡ് എത്ര തവണ സ്‌കാന്‍ ചെയ്യപ്പെട്ടു എന്ന് പരിശോധിക്കാനും ശരാശരി എണ്ണം കുറഞ്ഞാല്‍ നേരിട്ടെത്തി പ്രശ്‌നം കണ്ടെത്താനും സാധിക്കും.

തട്ടിപ്പില്‍നിന്ന് രക്ഷപെടാന്‍ ഉപയോക്താക്കള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്

ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിന് മുന്‍പ് അതിന്റെ ആധികാരികത ഉറപ്പാക്കുക. ഏതെങ്കിലും പരിചയമില്ലാത്ത വെബ്‌സൈറ്റിലേക്ക് നയിക്കുന്ന ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നത് ഒഴിവാക്കുക. പാസ്‌വേഡുകളോ, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ മറ്റോ ആവശ്യപ്പെടുന്ന വെബ്‌സൈറ്റുകള്‍ ആണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Content Highlights : How QR code frauds happen. Some things to keep in mind when making digital payments

dot image
To advertise here,contact us
dot image