
തലച്ചോറിനെ സജീവമായി നിര്‍ത്തുക എന്നുള്ളത് ശാരീരിക വ്യായാമം പോലെ പ്രധാനമാണ്. ടെക് യുഗത്തിന്റെ ഇക്കാലത്ത് അതിനുള്ള സജ്ജീകരണങ്ങളും നമ്മുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. നിങ്ങള്‍ കൊഗ്നിറ്റീവ് സ്‌കില്ലുകള്‍, ഓര്‍മ, ഫോക്കസ് എന്നിവ ഈ മൊബൈല്‍ ആപ്പുകളുടെ സഹായത്തോടെ നിരന്തരപരിശീലനത്തിലൂടെ മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത്തരത്തില്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിച്ച ചില ആപ്പുകളെ പരിചയപ്പെടാം.
ലുമോസിറ്റി
ഓര്‍മ മെച്ചപ്പെടുത്തുന്നതിനും വേഗത, യുക്തി, ഭാഷാപരമായ സ്‌കില്ലുകള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഉപയോഗിക്കുന്നതാണ് ലുമോസിറ്റി. ആപ്പ് നിങ്ങളുടെ മാറ്റം വിലയിരുത്തി വ്യക്തിപരമായ ഫീഡ്ബാക്കുകള്‍ നിങ്ങള്‍ക്ക് നല്‍കും. നിങ്ങളുടെ കൊഗ്നിറ്റീവ് കഴിവുകളെ കുറിച്ച് ശാസ്ത്രീയമായ അവബോധവും.
കൊഗ്നിഫിറ്റ്
ഓര്‍മക്കുറവ്, ഫോക്കസ്, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആപ്പാണ് കൊഗ്നിഫിറ്റ്. നിങ്ങളുടെ യഥാര്‍ഥ പ്രായവും കൊഗ്നിറ്റീവ് പ്രായവും താരതമ്യപ്പെടുത്തി നിങ്ങളുടെ യഥാര്‍ഥ പ്രായം എന്താണെന്ന് അവര്‍ പറയും.
ഹാപ്പിഫൈ
വൈകാരിക ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ആപ്പാണ് ഹാപ്പിഫൈ. സമ്മര്‍ദം കുറയ്ക്കുന്നതിനും നെഗറ്റീവ് ചിന്തകളെ ഒഴിവാക്കുന്നതിനും ഇത് നിങ്ങളെ സഹായിക്കും. ഇന്റാക്ടീവ് ആക്ടിവിറ്റികളിലൂടെ ആത്മവിശ്വാസം ഉയര്‍ത്തുക, കരിയറിലെ വിജയങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവ ചെയ്യാന്‍ ഇതിന് സാധിക്കും. നിങ്ങളുടെ പുരോഗതി വിലയിരുത്താനും പോസിറ്റീവായ ഒരു മൈന്‍ഡ്‌സെറ്റ് നിലനിര്‍ത്താനും നിങ്ങള്‍ക്ക് സാധിക്കും.
ഫോട്ടോഗ്രഫിക് മെമ്മറി
ഓര്‍മ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. അതിനായി നിരവധി ഗെയിമുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട. നമ്മുടെ പുരോഗതി വിലയിരുത്തി പരിശീലനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ നിര്‍ദേശിക്കും.
Content Highlights: Effective Apps To Strengthen Your Brain