പോക്കോയുടെ പുതിയ ഫോൺ എത്തുന്നു; ഫീച്ചറുകളെ കുറിച്ചറിയാം

മാര്‍ച്ചില്‍ കമ്പനി പോക്കോ എഫ്7 അള്‍ട്രാ, പോക്കോ എഫ്7 പ്രോ മോഡലുകള്‍ ആഗോള വിപണികളില്‍ അവതരിപ്പിച്ചിരുന്നു

dot image

ആഴ്ചകള്‍ക്കകം ആഗോളതലത്തില്‍ പോക്കോയുടെ എഫ്7 ആഴ്ചകള്‍ക്കകം ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ കമ്പനി പോക്കോ എഫ്7 അള്‍ട്രാ, പോക്കോ എഫ്7 പ്രോ മോഡലുകള്‍ ആഗോള വിപണികളില്‍ അവതരിപ്പിച്ചിരുന്നു.

എഫ്7ന് 6.83 ഇഞ്ച് 1.5K OLED ഡിസ്പ്ലേയിൽ വരാനാണ് സാധ്യത. 120Hz റിഫ്രഷ് റേറ്റ്, 480Hz വരെ ടച്ച് സാമ്പിളിങ് റേറ്റ്, 3,200 nits പീക്ക് ബ്രൈറ്റ്നസ്, ഡോള്‍ബി വിഷന്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i, 3,840Hz PWM ഡിമ്മിംഗ് എന്നി ഫീച്ചറുകളോടു കൂടിയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക.

OIS സഹിതമുള്ള 50MP സോണി LYT600 പ്രൈമറി കാമറയും 8MP അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സും ഫോണില്‍ ഉണ്ടായിരിക്കാം. സെല്‍ഫികള്‍ക്കായി മുന്‍വശത്ത് 20MP ഷൂട്ടര്‍ ഉണ്ടായിരിക്കാം. അഡ്രിനോ ജിപിയുവുമായി ഇണക്കിചേര്‍ത്ത ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8s Gen 4 ചിപ്‌സെറ്റ് ആയിരിക്കാം ഫോണിന് കരുത്തുപകരുക.

90W ഫാസ്റ്റ് ചാര്‍ജിങ്ങും 22.5W വയര്‍ഡ് റിവേഴ്‌സ് ഫാസ്റ്റ് ചാര്‍ജിങ്ങും ഉള്ള 7,550mAh ബാറ്ററി ഇതിന് ലഭിക്കും. പോക്കോ എഫ്6 ഇന്ത്യയില്‍ 29,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്ത്. അതിനാല്‍ എഫ്7ന് 30000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

Content Highlights: poco f7 launch within weeks

dot image
To advertise here,contact us
dot image