
ഇനിമുതല്‍ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയില്‍ വാട്സ്ആപ്പ് ബോട്ട് വഴി പ്രീമിയം അടയ്ക്കാനുള്ള സൗകര്യമൊരുക്കുന്നു. ഇതുവഴി ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി പ്രീമിയം അടയ്ക്കാനും രസീതുകള്‍ ലഭ്യമാക്കാനും സാധിക്കും. എല്‍ഐസി കസ്റ്റമര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തവര്‍ക്ക് പ്രീമിയം അടയ്ക്കേണ്ട പോളിസികളുടെ വിശദാംശങ്ങള്‍ 8976862090 എന്ന വാട്സ്ആപ്പ് നമ്പറില്‍ പരിശോധിക്കാം. തുടര്‍ന്ന് വാട്സ്ആപ്പ് ബോട്ടില്‍ യുപിഐ/നെറ്റ് ബാങ്കിങ്/കാര്‍ഡുകള്‍ വഴി പ്രീമിയം തുക അടയ്ക്കാമെന്ന് എല്‍ഐസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും സൗകര്യപ്രദമായി എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും പ്രീമിയം അടയ്ക്കാനുള്ള എളുപ്പവഴിയാണിതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് എല്‍ഐസി സിഇഒയും എംഡിയുമായ സിദ്ധാര്‍ഥ മൊഹന്തി പറഞ്ഞു. എല്‍ഐസിയുടെ കസ്റ്റമര്‍ പോര്‍ട്ടലില്‍ 2.2 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത പോളിസി ഉടമകളുണ്ട്. വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭിക്കുന്നതിനായി പ്രതിദിനം ശരാശരി മൂന്ന് ലക്ഷത്തിലധികം ഉപഭോക്താക്കള്‍ ലോഗിന്‍ ചെയ്യുന്നതായും എല്‍ഐസി അറിയിച്ചു.
എല്‍ഐസി പോര്‍ട്ടലില്‍ പോളിസികള്‍ രജിസ്റ്റര്‍ ചെയ്ത എല്‍ഐസി പോളിസി ഉടമകള്‍ക്ക് 8976862090 എന്ന മൊബൈല്‍ നമ്പറില്‍ 'HI' എന്ന് പറഞ്ഞുകൊണ്ട് വാട്സ്ആപ്പില്‍ ഈ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ലിസ്റ്റ് ചെയ്ത സേവനങ്ങള്‍ ലഭിക്കാന്‍ സഹായിക്കുന്ന നിരവധി ഓപ്ഷനുകള്‍ സ്‌ക്രീനില്‍ ലഭിക്കും. എല്‍ഐസി പോളിസി സേവനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷന്‍ നമ്പര്‍ തെരഞ്ഞെടുക്കുക. www.licindia.in വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
Content Highlights: lic launches online facility for policy premium payment through whatsapp bot