വയനാട് മദ്യലഹരിയില്‍ ജയില്‍ ജീവനക്കാരന്‍ ഓടിച്ച കാറിടിച്ച് അപകടം; മറ്റൊരു കാറിലും പിക്കപ്പ് വാനിലും ഇടിച്ചു

സംസാരിക്കാന്‍ പോലും കഴിയാത്ത നിലയിലായിരുന്നു മനീഷ് എന്ന് നാട്ടുകാര്‍ പറഞ്ഞു

dot image

വയനാട്: വയനാട് മദ്യലഹരിയില്‍ ജയില്‍ ജീവനക്കാരന്‍ ഓടിച്ച കാറിടിച്ച് അപകടം. കൂളിവയലിലാണ് സംഭവം. ജയില്‍വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷാണ് വാഹനം ഓടിച്ചത്. ടൗണില്‍ നിര്‍ത്തിയിട്ട കാറിലും പിക്കപ്പിലും മനീഷ് ഓടിച്ച കാര്‍ ഇടിച്ചു. സംസാരിക്കാന്‍ പോലും കഴിയാത്ത നിലയിലായിരുന്നു പൊലീസുകാരന്‍ എന്ന് നാട്ടുകാര്‍ പറഞ്ഞു. മനീഷിനെ പനമരം പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

Content Highlights: Wayanad jail officer involved in drunk driving accident

dot image
To advertise here,contact us
dot image