ഇങ്ങനെയൊക്കെ ഓടിച്ചാൽ വണ്ടിയുടെ മൈലേജ് കുറയും കേട്ടോ! എങ്ങനെയാണെന്നല്ലേ?

കാര്‍ ഓടിക്കുമ്പോള്‍ ഈ ശീലങ്ങളുണ്ടോ? മൈലേജ് കുറയാന്‍ കാരണം അതാകാം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

ഇങ്ങനെയൊക്കെ ഓടിച്ചാൽ വണ്ടിയുടെ മൈലേജ് കുറയും കേട്ടോ! എങ്ങനെയാണെന്നല്ലേ?
dot image

കാറിന്റെ മൈലേജ് കുറയുമ്പോള്‍ പലരും ആദ്യം സംശയിക്കുന്നത് എന്‍ജിനെയോ പെട്രോളിന്റെ ഗുണനിലവാരത്തെയോ ആയിരിക്കും. എന്നാല്‍ ചിലപ്പോള്‍ പ്രശ്‌നം അതാവില്ല. നമ്മുടെ ഡ്രൈവിങ് രീതിയിലായിരിക്കാം പ്രശ്‌നമുള്ളത്. വാഹനമോടിക്കുന്നവര്‍ വരുത്തുന്ന ചില തെറ്റുകള്‍ കാറിന്റെ മൈലേജ് കുറച്ചേക്കാം.

പെട്ടെന്ന് ആക്‌സിലറേറ്റ് ചെയ്യുന്നത് ഒഴിവാക്കാം

സിഗ്‌നല്‍ മാറിയ ഉടന്‍ അമിതമായി ആക്‌സിലറേറ്റ് ചെയ്യുന്നതും പിന്നീട് പെട്ടെന്ന് ബ്രേക്ക് ഇടുന്നതും കാറിന്റെ ഇന്ധന ഉപയോഗം കൂട്ടാം. അതുകൊണ്ട് കഴിയുന്നത്ര സ്മൂത്ത് ആക്‌സിലറേഷനും സ്മൂത്ത് ബ്രേക്കിങ്ങും ശീലമാക്കുന്നതാണ് നല്ലത്. മുന്നിലുള്ള ട്രാഫിക് നിരീക്ഷിച്ച് വേഗത കുറയിക്കുന്നത് ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

car's mileage

അമിത വേഗതയും മൈലേജ് കുറയ്ക്കും

ഹൈവേയില്‍ വേഗത കൂടുന്തോറും കാറിന് നേരിടേണ്ടി വരുന്ന വായു പ്രതിരോധവും വര്‍ധിക്കും. ഇതോടെ കാര്‍ മുന്നോട്ട് നീങ്ങാന്‍ എന്‍ജിന് കൂടുതല്‍ പരിശ്രമിക്കേണ്ടി വരും. അതിനാല്‍ റോഡിലെ അനുവദനീയമായ വേഗപരിധിക്കുള്ളില്‍ സ്ഥിരതയുള്ള വേഗത നിലനിര്‍ത്തുന്നത് ഇന്ധനക്ഷമതയ്ക്ക് ഗുണകരമാണ്. സമതലമായ ഹൈവേയില്‍ ആവശ്യമായ സാഹചര്യങ്ങളില്‍ ക്രൂയിസ് കണ്‍ട്രോള്‍ ഉപയോഗിക്കുന്നത് സ്ഥിരമായ വേഗത നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ കനത്ത ട്രാഫിക്, വളവുകളുള്ള റോഡുകള്‍, കുന്നിന്‍പ്രദേശങ്ങള്‍ തുടങ്ങിയിടങ്ങളില്‍ സാഹചര്യത്തിനനുസരിച്ചായിരിക്കണം ഇത് ഉപയോഗിക്കുന്നത്.

ടയറിലെ കാറ്റും പ്രധാനമാണ്

മൈലേജ് കുറയുന്നതിന് ഡ്രൈവിങ് മാത്രമല്ല കാരണം. ടയറിലെ വായു കുറയുന്നതും ഇന്ധനക്ഷമതയെ ബാധിക്കാം.ടയറില്‍ ആവശ്യത്തിന് വായുവില്ലെങ്കില്‍ rolling resistance വര്‍ധിക്കും. ഇതോടെ കാര്‍ നീക്കാന്‍ എന്‍ജിന് കൂടുതല്‍ ഊര്‍ജം ആവശ്യമായി വരും. അതിനാല്‍ വാഹന നിര്‍മാതാവ് നിര്‍ദേശിച്ചിരിക്കുന്ന ടയര്‍ പ്രഷര്‍ തന്നെയാണ് പാലിക്കേണ്ടത്. ഈ വിവരം സാധാരണയായി ഡ്രൈവറിന്റെ സൈഡിലുള്ള ഡോറിലോ വാഹനത്തിന്റെ ഉടമയുടെ മാനുവലിലോ കാണാം. ടയറിന്റെ സൈഡ് വാളില്‍ രേഖപ്പെടുത്തിയിരിക്കുന്ന മാക്‌സിമം പ്രഷര്‍ തന്നെയാണ് കാറിന് ആവശ്യമായ പ്രഷര്‍ എന്ന് കരുതരുത്.

car's mileage

യാത്രയ്ക്ക് മുമ്പ് ടയര്‍ പ്രഷര്‍ പരിശോധിക്കാം

ദീര്‍ഘയാത്രയ്ക്ക് മുമ്പ് ടയര്‍ പ്രഷര്‍ പരിശോധിക്കുന്നത് നല്ല ശീലമാണ്. NHTSA( North american Transportation Service Association)യുടെ നിര്‍ദേശപ്രകാരം ടയര്‍ പ്രഷര്‍ കുറഞ്ഞത് മാസത്തില്‍ ഒരിക്കലെങ്കിലും പ്രത്യേകിച്ച് ദീര്‍ഘയാത്രയ്ക്ക് മുമ്പ് cold tyresല്‍ പരിശോധിക്കാം. കാറില്‍ ആവശ്യമില്ലാത്ത ഭാരമുള്ള സാധനങ്ങള്‍ സ്ഥിരമായി സൂക്ഷിക്കുന്നതും ഒഴിവാക്കുക. അധികഭാരം വാഹനത്തിന്റെ എഫിഷ്യന്‍സിയെ ബാധിക്കാം.

വെറുതെ എന്‍ജിന്‍ ഓണാക്കി ഇടേണ്ടതില്ല

കാര്‍ ഉപയോഗിക്കേണ്ട സാഹചര്യമില്ലെങ്കില്‍ ദീര്‍ഘനേരം എന്‍ജിന്‍ ഓണാക്കിയിടുന്നത് ഇന്ധനം വെറുതെ ചെലവാക്കും. വാഹനം ട്രാഫിക്കില്‍ ആവശ്യമായിടത്ത് നിര്‍ത്തുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആവശ്യമില്ലാതെ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

car's mileage

AC ഉപയോഗത്തിലും ശ്രദ്ധ വേണം

AC ഉള്‍പ്പെടെയുള്ള വാഹനത്തിലെ വിവിധ സംവിധാനങ്ങളുടെ ഉപയോഗം ഇന്ധന ഉപഭോഗത്തെ സ്വാധീനിക്കാം. എന്നാല്‍ ചൂടുള്ള കാലാവസ്ഥയില്‍ അസ്വസ്ഥതയോ സുരക്ഷാ പ്രശ്‌നങ്ങളോ ഉണ്ടാകുന്ന രീതിയില്‍ AC പൂര്‍ണമായി ഒഴിവാക്കി ഡ്രൈവ് ചെയ്യുന്നത് ശരിയായ മാര്‍ഗമല്ല. ആവശ്യത്തിനനുസരിച്ച് AC ഉപയോഗിക്കുന്നതാണ് പ്രായോഗികമായ സമീപനം.

കൃത്യമായ സര്‍വീസിങ്ങും വേണം

ഡ്രൈവിങ് ശീലം മാത്രമല്ല, വാഹനത്തിന്റെ മെയിന്റനന്‍സിനും മൈലേജില്‍ വലിയ പങ്കുണ്ട്. സമയത്ത് സര്‍വീസ് ചെയ്യാത്തത് വാഹനത്തിന്റെ എഫിഷ്യന്‍സിയെ ബാധിച്ചേക്കാം. അതുകൊണ്ട് മികച്ച മൈലേജ് ലഭിക്കാന്‍ സ്മൂത്ത് ഡ്രൈവിങ്, നിയന്ത്രിത വേഗത, ശരിയായ ടയര്‍ പ്രഷര്‍, അനാവശ്യമായി എന്‍ജിന്‍ ഓണ്‍ ചെയ്തിടുക, അധികഭാരം കുറയ്ക്കല്‍, കൃത്യമായ മെയിന്റനന്‍സ് ഇവയെല്ലാം ഒരുമിച്ച് ശ്രദ്ധിക്കുമ്പോഴാണ് കാറിന്റെ ഫ്യുവല്‍ എഫിഷ്യന്‍സി മെച്ചപ്പെടുത്താന്‍ കഴിയുക.

Content Highlights :Some mistakes made by drivers that affect a car's mileage





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image