
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളായ ആക്ടിവ ഇ, ക്യൂസിവണ്‍ എന്നിവയുടെ ബുക്കിങ് ആരംഭിച്ചു. ആക്ടിവ ഇ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡല്‍ഹി, മുംബൈ, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ക്യൂസിവണിന് ഒരുക്കിയിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടര്‍ 1,000 രൂപ അടച്ച് ബുക്ക് ചെയ്യാം.
ഹോണ്ട ആക്ടിവ ഇയുടെ ഏറ്റവും വലിയ പ്രത്യേകത സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയാണ്. പേള്‍ ഷാലോ ബ്ലൂ, പേള്‍ മിസ്റ്റി വൈറ്റ്, പേള്‍ സെറനിറ്റി ബ്ലൂ, മാറ്റ് ഫോഗി സില്‍വര്‍ മെറ്റാലിക്, പേള്‍ ഇഗ്നിയസ് ബ്ലാക്ക് എന്നീ അഞ്ച് ശ്രദ്ധേയമായ നിറങ്ങളിലാണ് ഇത് ലഭ്യമാകുക. ഹോണ്ട റോഡ്‌സിങ്ക് ഡ്യുവോ ആപ്പ് വഴി തത്സമയ കണക്റ്റിവിറ്റി സാധ്യമാക്കുന്ന 7.0 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ ആവശ്യമായ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നു.
ഹോണ്ട പവര്‍ പായ്ക്ക് എനര്‍ജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സംവിധാനം ഹോണ്ട മൊബൈല്‍ പവര്‍ പായ്ക്ക് ഇ ആണ് ഏറ്റവും വലിയ ഫീച്ചര്‍.1.5 kWh സ്വാപ്പ് ചെയ്യാവുന്ന രണ്ട് ബാറ്ററികളാണ് സജ്ജീകരിച്ചിരിക്കുന്നത്. പൂര്‍ണ്ണ ചാര്‍ജില്‍ 102 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവും.
Content Highlights: Honda Activa e: and QC1 electric scooter bookings officially open