കാറിന് 20 വര്‍ഷത്തെ പഴക്കമുണ്ടോ? രജിസ്‌ട്രേഷന്‍ പുതുക്കണമെങ്കില്‍ ഇനി പോക്കറ്റ് കീറും

ഓട്ടോയുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഇനി 5000 രൂപയാണ് നല്‍കേണ്ടി വരിക.

കാറിന് 20 വര്‍ഷത്തെ പഴക്കമുണ്ടോ? രജിസ്‌ട്രേഷന്‍ പുതുക്കണമെങ്കില്‍ ഇനി പോക്കറ്റ് കീറും
dot image

20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഇനി കൂടുതല്‍ പണം ചെലവാകും. 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് റജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായി ഇനി 2000 രൂപ ഫീസായി നല്‍കേണ്ടി വരും. നേരത്തേ ഇത് 500 രൂപയായിരുന്നു. അതേസമയം നാലുചക്ര വാഹനങ്ങള്‍ക്ക് ഇനി 10000രൂപയാണ് നല്‍കേണ്ടത്. നേരത്തേ ഇത് 800 രൂപയായിരുന്നു. 12 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. റോഡ് ടാക്‌സ് അടക്കമാണ് പുതിയ തുക നല്‍കേണ്ടി വരിക.

15 വര്‍ഷത്തിന് മുകളില്‍ പഴയ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് കേന്ദ്രം നേരത്തേ ഫീസ് വര്‍ധിപ്പിച്ചിരുന്നു, എന്നാല്‍ ഇത് കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. എന്തായാലും കേന്ദ്രത്തിന്റെ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്.

പഴയ വാഹനങ്ങളുടെ നികുതി കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ 50 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ഇതിന് പുറമേയാണ് ഫീസ് വര്‍ധന. ഇതിന്റെ നേട്ടം സംസ്ഥാന സര്‍ക്കാരിന് തന്നെയായിരിക്കും.

ഓട്ടോയുടെ റജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഇനി 5000 രൂപയാണ് നല്‍കേണ്ടി വരിക. പുതുക്കിയ നിരക്ക് ടാക്‌സി മേഖലയെ പ്രതികൂലമായി ബാധിക്കും. വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു രംഗത്തെത്തിയിട്ടുണ്ട്. സെക്കന്‍ഡ്ഹാന്‍ഡ് കാര്‍ വിപണിയെയും നിരക്ക് വര്‍ധന പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

Content Highlights: Re-Registration Fee Hike: Kerala's Old Vehicle Owners to Pay Thousands More

dot image
To advertise here,contact us
dot image