ഇന്ത്യയിലെ ബുള്ളറ്റ് ട്രെയിൻ യാത്രയ്ക്ക് എത്ര രൂപ ചെലവഴിക്കേണ്ടി വരും? ഇനി യാത്ര ബുള്ളറ്റ് വേഗത്തിൽ!

508 കിലോമീറ്റർ ദൂരമുള്ള സർവീസിൽ 348കിലോമീറ്റർ ഗുജറാത്തിലും 156 കിലോമീറ്റർ മഹാരാഷ്ട്രയിലും നാലുകിലോമീറ്റർ കേന്ദ്ര ഭരണപ്രദേശമായ ദാദ്ര ആൻഡ് നഗർ ഹവേലിയിലുമാണ്

ഇന്ത്യയിലെ ബുള്ളറ്റ് ട്രെയിൻ യാത്രയ്ക്ക് എത്ര രൂപ ചെലവഴിക്കേണ്ടി വരും?  ഇനി യാത്ര ബുള്ളറ്റ് വേഗത്തിൽ!
dot image

മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ലോഞ്ച് ഒരുപടി കൂടി അടുത്തു. കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടത്. ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനുകളുടെ നിർമാണം പൂർത്തികരണത്തോട് അടുക്കുന്നുവെന്ന വിവരമാണ് അധികൃതർ എക്‌സിൽ പങ്കുവച്ചത്. ഗുജറാത്തിലെ മുംബൈ - അഹമ്മദാബാദ് ഇടനാഴിയിലുള്ള ബുള്ളറ്റ് ട്രെയിന് സ്റ്റേഷനുകളുടെ നിർമാണം പൂർണതയിലേക്ക് അടുക്കുന്നു. പുത്തൻ രൂപകൽപനയും എക്കോഫ്രണ്ട്‌ലി ഫീച്ചേഴ്‌സുമടക്കമുള്ള സ്റ്റേഷനുകൾ യാത്രക്കാരുടെ സുഖകരമായ യാത്രയ്ക്ക് മറ്റൊരു നാഴികക്കല്ലാകുമെന്നാണ് റെയിൽവേ അവകാശപ്പെടുന്നത്.

മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിയിൽ പന്ത്രണ്ട് സ്റ്റേഷനുകളാണ് ഉള്ളത്. മുംബൈ(ബാന്ദ്ര - കുർള കോംപ്ലക്‌സ്),സ താനെ, വിരാർ, ബോയിസാർ, വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, വദോദര, അനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിവയാണ് സ്റ്റേഷനുകൾ. നാലു സ്റ്റേഷനുകൾ മഹാരാഷ്ട്രയിലും എട്ടെണ്ണം ഗുജറാത്തിലുമാണ്. 508 കിലോമീറ്റർ ദൂരമുള്ള സർവീസിൽ 348കിലോമീറ്റർ ഗുജറാത്തിലും 156 കിലോമീറ്റർ മഹാരാഷ്ട്രയിലും നാലുകിലോമീറ്റർ കേന്ദ്ര ഭരണപ്രദേശമായ ദാദ്ര ആൻഡ് നഗർ ഹവേലിയിലുമാണ്.

മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പ്രോജക്ട് ഡീറ്റേയിൽസ്

  1. ബുള്ളറ്റ് ട്രെയിനിന്റെ പരമാവധി വേഗത ഒരു മണിക്കൂറിൽ 320 കിലോമീറ്ററാണ്. മുഴുവൻ യാത്രക്കെടുക്കുന്ന സമയം രണ്ട് മണിക്കൂർ ഏഴ് മിനിറ്റാണ്.
  2. ജാപ്പനീസ് ഷിൻകാൻസെൻ ട്രാക്ക് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള ബാലസ്റ്റ്‌ലെസ് ട്രാക്കാകും(ജെ സ്ലാബ് ട്രാക്ക് സിസ്റ്റം) ആദ്യമായി ഇന്ത്യ ലോഞ്ച് ചെയ്യുന്ന ബുള്ളറ്റ് ട്രെയിൻ പ്രോജക്ടിന്റെ പ്രത്യേകത.
  3. യാത്രമാർഗം പരിശോധിച്ചാൽ, ഈ ബുള്ളറ്റ് ട്രെയിൻ ഇടനാഴിയിൽ ഏഴ് തുരങ്കങ്ങളാണ് ഉള്ളത്. ഇതിൽ ആറെണ്ണം മഹാരാഷ്ട്രയിലും ഒരെണ്ണം ഗുജറാത്തിലുമാണ്(മലകൾക്കിടയിലൂടെയാണ്). തീർന്നില്ല നദികൾക്ക് കുറുകേ 24 പാലങ്ങളും ഉൾപ്പെടും ഇതിൽ ഇരുപതും ഗുജറാത്തിലാണ്, ബാക്കി മഹാരാഷ്ട്രയിലും.
  4. ബുള്ളറ്റ് ട്രെയിൻ യാത്രാ ചെലവ് മൂവായിരത്തിനും അയ്യായിരത്തിനും ഇടയിലാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റെയിൽവേ അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
  5. വദോദരയിലെ വിശ്വാമിത്രി നദിക്ക് കുറുകെയുള്ള, ഈ പദ്ധതിയുടെ ഭാഗമായ പതിനേഴാമത്തെ പാലം പൂർത്തിയായത് ഈ മാസം ഓഗസ്റ്റ് ആറോടെയാണ്.
dot image
To advertise here,contact us
dot image