'വെട്രിവേൽ മുരുകനക്ക് ഹരോ ഹരാ'; തിരുപ്പരങ്കുണ്ട്രം ദീപത്തൂൺ ഉത്തരവിന് പിന്നാലെ മുരുകനെ സ്തുതിച്ച്‌ മോദി

എന്നാല്‍ കോടതി ഉത്തരവിനെക്കുറിച്ചോ ദീപം തെളിയിക്കാനുള്ള തര്‍ക്കത്തെക്കുറിച്ചോ മോദി നേരിട്ട് പരാമര്‍ശിച്ചില്ല

'വെട്രിവേൽ മുരുകനക്ക് ഹരോ ഹരാ'; തിരുപ്പരങ്കുണ്ട്രം ദീപത്തൂൺ ഉത്തരവിന് പിന്നാലെ മുരുകനെ സ്തുതിച്ച്‌ മോദി
modi
dot image

ന്യൂഡല്‍ഹി: മധുരൈ തിരുപ്പരങ്കുണ്ട്രം തര്‍ക്കത്തിലുള്ള ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെ മുരുകനെ സ്തുതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച സമൂഹമാധ്യമമായ എക്‌സില്‍ തമിഴ് ഭക്തിഗാനമായ 'വെട്രിവേല്‍ മുരുകനക്ക് അരോകരാ' എന്ന മുദ്രാവാക്യം മൂന്ന് തവണ ആവര്‍ത്തിച്ചാണ് മോദി പോസ്റ്റ് പങ്കുവെച്ചത്.

ഇതിന്റെ ഹിന്ദി, ഇംഗ്ലീഷ് പരിഭാഷകളും പങ്കുവെച്ചു. എന്നാല്‍ കോടതി ഉത്തരവിനെക്കുറിച്ചോ ദീപം തെളിയിക്കാനുള്ള തര്‍ക്കത്തെക്കുറിച്ചോ മോദി നേരിട്ട് പരാമര്‍ശിച്ചില്ല. അതേസമയം, ദീപത്തൂണില്‍ ദീപം തെളിയിക്കാത്തതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുള്‍പ്പെടെ 13 പേര്‍ക്ക് സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. നവംബര്‍ 20ലെ ഉത്തരവ് മനഃപൂര്‍വം ലംഘിച്ചതായാണ് കോടതിയുടെ നിരീക്ഷണം. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നിര്‍ദേശപ്രകാരമാണോ പ്രവര്‍ത്തിച്ചതെന്ന് പരിശോധിക്കാന്‍ ഫോണ്‍ രേഖകളും ഔദ്യോഗിക ആശയവിനിമയ വിവരങ്ങളും ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു. അരുള്‍മിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ട്രസ്റ്റി ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്ത കോടതി, ഭരണച്ചുമതല രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈമാറി.

thiruparakundam
തിരുപ്പരങ്കുണ്ട്രം മല

എന്താണ് ദീപം തെളിയിക്കലുമായി ബന്ധപ്പെട്ട തര്‍ക്കം?

തിരുപ്പരങ്കുണ്ട്രം മലയില്‍ എവിടെയാണ് കാര്‍ത്തിക ദീപം തെളിയിക്കേണ്ടത് എന്നതിനെച്ചൊല്ലിയാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമുള്ള താഴ്ഭാഗത്തെ ദീപ മണ്ഡപത്തിലാണ് വര്‍ഷങ്ങളായി ആചാരം നടക്കുന്നതെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ മലയുടെ മുകളിലുള്ള ദീപത്തൂണില്‍ ദീപം തെളിയിക്കണമെന്നാണ് ഹിന്ദു സംഘടനകളുടെ ആവശ്യം. ദര്‍ഗയ്ക്ക് സമീപമാണ് ഈ ശിലാസ്തംഭം സ്ഥിതി ചെയ്യുന്നത്.

നവംബര്‍ 24ന് ക്ഷേത്രഭരണസമിതി അംഗീകരിച്ച സംഘം ദീപത്തൂണില്‍ ദീപം തെളിയിക്കാന്‍ സുപ്രീംകോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അന്ന് പതിവ് മണ്ഡപത്തില്‍ മാത്രമാണ് ദീപം തെളിയിച്ചത്. ഇതേത്തുടര്‍ന്നാണ് കോടതിയലക്ഷ്യ നടപടിയും ദീപത്തൂണില്‍ ദീപം തെളിയിക്കാനുള്ള പുതിയ ഉത്തരവും സുപ്രീംകോടതി പുറപ്പെടുവിച്ചത്.

Content Highlights: Prime Minister Narendra Modi praised Lord Murugan in a social media post following the Supreme Court's order to light the Karthigai Deepam at the disputed Deepathoon pillar in Madurai's Thiruparankundram hill. The court also issued contempt notices to 13 people over the non-compliance with its earlier order

dot image
To advertise here,contact us
dot image