'ഞങ്ങൾ ഒരിക്കലും മറക്കില്ല'; മിനാബ് സ്കൂൾ ആക്രമണം ഓർമ്മിപ്പിച്ച് ഇറാൻ

2026 ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാനിലെ മിനാബ് സ്‌കൂളിലെ നിരവധി കുട്ടികളാണ് കൊല്ലപ്പെട്ടത്

'ഞങ്ങൾ ഒരിക്കലും മറക്കില്ല'; മിനാബ് സ്കൂൾ ആക്രമണം ഓർമ്മിപ്പിച്ച് ഇറാൻ
ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ/ ചിത്രം, റോയിട്ടേഴ്സ്
dot image

തെഹ്റാൻ: മിനാബ് സ്‌കൂള്‍ ആക്രമണം ഒരിക്കലും മറക്കില്ലെന്ന് ആവര്‍ത്തിച്ച് ഇറാന്‍. ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ മിനാബ് സ്‌കൂള്‍ ആക്രമണവും കൊല്ലപ്പെട്ട നിഷ്‌കളങ്കരായ കുട്ടികളെയും ഓര്‍മ്മപ്പെടുത്തിയാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പ്രതികരിച്ചത്. 2026 ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാനിലെ മിനാബ് സ്‌കൂളിലെ നിരവധി കുട്ടികളാണ് കൊല്ലപ്പെട്ടത്.

168 കുട്ടികളുടെ മരണത്തിനിടയാക്കി ആക്രമണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് യുഎസിനും ഇസ്രയേലിനും ഒഴിവാകാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് പെസഷ്‌കിയാന്‍ പ്രതികരിച്ചത്. എക്‌സ്‌പോസ്റ്റ് പങ്കുവെച്ചായിരുന്നു പ്രതികരണം.

എന്നാല്‍ മിനാബ് സ്‌കൂള്‍ ആക്രമണം ബോധപൂര്‍വ്വമായി സംഭവിച്ചതല്ലെന്നും ആരും യുദ്ധത്തിനായി സ്‌കൂളുകളെ ആക്രമിക്കില്ലെന്നുമായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം. മിനാബ് സ്‌കൂള്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന യുഎന്‍ പൊതുസഭയിലും ഇറാന്‍ പ്രസിഡന്റ് സമാനമായ കാര്യം പറഞ്ഞിരുന്നു. അന്ന് മിനാബ് സ്‌കൂള്‍ അപകടത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രമുയര്‍ത്തിയാണ് പെസഷ്‌കിയാന്‍ പ്രതികരിച്ചത്.

Content Highlights: Iran has reiterated that it will never forget the attack on the Minab school, reaffirming its position on the incident.

dot image
To advertise here,contact us
dot image