വിജയ് സേതുപതി ചിത്രം 'പോക്കറ്റ് നോവല്‍' ആദ്യ ഗാനം 'ആസ അത്തന്‍' ഡിസംബര്‍ 1ന്

ചിത്രം 2027 ജനുവരി 14 ന് ആഗോള റിലീസ്

വിജയ് സേതുപതി ചിത്രം 'പോക്കറ്റ് നോവല്‍' ആദ്യ ഗാനം 'ആസ അത്തന്‍' ഡിസംബര്‍ 1ന്
From Pocket Novel Team
dot image

ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന വിജയ് സേതുപതി ചിത്രം 'പോക്കറ്റ് നോവലി'ലെ ആദ്യ ഗാനം 'ആസ അത്തന്‍' ഡിസംബര്‍ 1ന് പുറത്തിറങ്ങും. ചിത്രത്തിന്റെ സംഗീത പ്രമോഷന് തുടക്കം കുറിച്ചുകൊണ്ടാണ് ആദ്യ സിംഗിള്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 'ചില കഥകള്‍ പറഞ്ഞറിയിക്കുന്നതിനേക്കാള്‍ കേട്ടറിയുന്നതാണ് നല്ലത്' എന്ന കൗതുകമുണര്‍ത്തുന്ന വരികളോടെയാണ് ഗാനത്തിന്റെ പ്രഖ്യാപനം എത്തിയിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ത്യാഗരാജന്‍ കുമാരരാജയും എസ്.ഡി. എഴില്‍മതിയും ചേര്‍ന്ന് ടൈലര്‍ ഡര്‍ഡന്‍, കിനോ ഫിസ്റ്റ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ചിത്രം ജനുവരി 14ന് പൊങ്കല്‍ റിലീസായി ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും.

'ആരണ്യകാണ്ഡം', 'സൂപ്പര്‍ ഡീലക്‌സ്' തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റേതായ വ്യത്യസ്തമായ ചലച്ചിത്രഭാഷയും ആഖ്യാനശൈലിയും അടയാളപ്പെടുത്തിയ സംവിധായകനാണ് ത്യാഗരാജന്‍ കുമാരരാജ. 'സൂപ്പര്‍ ഡീലക്‌സി'ന് ശേഷം വിജയ് സേതുപതിയും ത്യാഗരാജന്‍ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് 'പോക്കറ്റ് നോവലി'ന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമെന്ന നിലയില്‍ പ്രഖ്യാപനം മുതല്‍ തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ ചിത്രം ശ്രദ്ധ നേടിയിട്ടുണ്ട്. സംവിധായകന്റെ വ്യത്യസ്തമായ അവതരണശൈലിക്കൊപ്പം കൂടുതല്‍ വിശാലമായ പ്രേക്ഷകവിഭാഗങ്ങളുമായി സംവദിക്കുന്ന കഥാലോകമാണ് ഇത്തവണ ഒരുക്കുന്നത്.

അഞ്ച് ഗാനങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ ഡ്രാമ, ഉദ്വേഗം, വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്നിവയ്‌ക്കൊപ്പം പ്രേക്ഷകര്‍ക്ക് സ്വയം ബന്ധപ്പെടുത്താന്‍ കഴിയുന്ന കഥാപാത്രങ്ങളുമുണ്ടാകും. നിത്യജീവിതത്തില്‍ നിന്നുള്ള അനുഭവങ്ങളും മനുഷ്യബന്ധങ്ങളുമെല്ലാം ചേര്‍ന്ന കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. വലിയ സ്‌ക്രീനില്‍ ആസ്വദിക്കേണ്ട സിനിമാനുഭവമായാണ് 'പോക്കറ്റ് നോവല്‍' ഒരുങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ആന്‍ഡ്രൂ ലൂയിസാണ് ഒരുക്കിയിരിക്കുന്നത്.

വിജയ് സേതുപതിക്കൊപ്പം മാളവിക മോഹനന്‍, രാജ് ബി. ഷെട്ടി, കിഷോര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതസംവിധായകന്‍ ജി.വി. പ്രകാശ് കുമാറും ത്യാഗരാജന്‍ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇരുവരുടെയും രണ്ടാമത്തെ കൂട്ടുകെട്ടാണിത്. സംവിധായകന്റെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ നിര്‍മ്മാണ സംരംഭം കൂടിയാണ് 'പോക്കറ്റ് നോവല്‍'. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമ ഇപ്പോള്‍ റിലീസിന് തയ്യാറായിരിക്കുകയാണ്. ജനുവരി 14ന് പൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ച് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും.

നിര്‍മ്മാണം: ത്യാഗരാജന്‍ കുമാരരാജ, എസ്.ഡി. എഴില്‍മതി, നിര്‍മ്മാണ ബാനറുകള്‍: ടൈലര്‍ ഡര്‍ഡന്‍, കിനോ ഫിസ്റ്റ്, സംവിധാനം: ത്യാഗരാജന്‍ കുമാരരാജ, കഥ, തിരക്കഥ: ആന്‍ഡ്രൂ ലൂയിസ്, സംഗീതം: ജി.വി. പ്രകാശ് കുമാര്‍, ഛായാഗ്രഹണം: നിരവ് ഷാ, എഡിറ്റിംഗ്: സത്യരാജ് നടരാജന്‍, കലാസംവിധാനം: വി. ഷണ്‍മുഖരാജ, സംഘട്ടനം: ദിലീപ് സുബ്ബരായന്‍, വസ്ത്രാലങ്കാരം: എസ്.ഡി. എഴില്‍മതി, പിആര്‍ഒ : ശബരി.

Content Highlights: The first song, 'Aasa Aththan', from the Vijay Sethupathi film 'Pocket Novel' will be released on December 1st. The film is set for a global release on January 14, 2027.

dot image
To advertise here,contact us
dot image