ബംഗ്ലാദേശിനെ കൈവിട്ട് വസ്ത്ര വ്യാപാര കമ്പനികൾ;ഓർഡറുകൾ ഒഴുകുന്നത് ഇന്ത്യയിലേക്ക്

പ്രതിഷേധം മൂലം നിർമാണം മുടങ്ങിയതും ചെലവ് വർധിച്ചതുമാണ് കമ്പനികൾ ബംഗ്ലാദേശിനെ കൈവിടാൻ കാരണം

ബംഗ്ലാദേശിനെ കൈവിട്ട് വസ്ത്ര വ്യാപാര കമ്പനികൾ;ഓർഡറുകൾ ഒഴുകുന്നത് ഇന്ത്യയിലേക്ക്
(Photo by Sony Ramani/NurPhoto via Getty Images)
dot image

വേതനവർധനവ് ആവശ്യപ്പെട്ടുള ഫാക്ടറി തൊഴിലാളി സമരത്തിന് പിന്നാലെ ബംഗ്ലാദേശിനെ കൈവിട്ട് പ്രമുഖ വസ്ത്ര വ്യാപാര കമ്പനികൾ. സാറാ, എച്ച് ആൻഡ് എം പോലുള്ള പ്രമുഖ ബ്രാൻഡുകളാണ് ബംഗ്ലാദേശിൽ നിന്നുള്ള തങ്ങളുടെ വസ്ത്ര നിർമാണം നിർത്തിവെച്ചത്. മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ് ഇവർ ചെയ്യുന്നത്.

പ്രതിഷേധം മൂലം നിർമാണം മുടങ്ങിയതും ചെലവ് വർധിച്ചതുമാണ് കമ്പനികൾ ബംഗ്ലാദേശിനെ കൈവിടാൻ കാരണം. നവംബർ 1 മുതൽ 18 വരേയ്ക്കും 254 മില്യൺ ഡോളറിന്റെ ഓർഡറുകൾ കമ്പനികൾ ബംഗ്ലാദേശിന് പുറത്തേക്ക് മാറ്റി എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഭൂരിഭാഗവും ലഭിച്ചത് ഇന്ത്യക്കാണ്. ഇന്ത്യക്ക് പുറമെ വിയറ്റ്നാം, കംബോഡിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്കും കമ്പനികൾ നിർമാണം മാറ്റി. ഇത് ബംഗ്ലാദേശിലെ പ്രതിസന്ധി വർധിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.

ഉയരുന്ന വേതനം, അടിക്കടിയുള്ള പവർകട്ട്, രാഷ്ട്രീയ അസ്ഥിരത എന്നിവ ബംഗ്ലാദേശിന് തിരിച്ചടിയായി എന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധങ്ങൾ മൂലം 400 മില്യൺ ഡോളറിന്റെ നഷ്ടമാണ് രാജ്യത്തിന് ഉണ്ടായത് എന്നാണ് ബംഗ്ലാദേശ് തുണി നിർമാണ-കയറ്റുമതിക്കാരുടെ സംഘടന പറയുന്നത്.

പ്രതിസന്ധി ദീർഘനാൾ തുടരുമെന്നാണ് സംഘടന കണക്കുകൂട്ടുന്നത്. ബംഗ്ലാദേശിനെ അപേക്ഷിച്ച് ഇന്ത്യയും മറ്റ് രാജ്യങ്ങളും കുറഞ്ഞ സമയത്തിനുള്ളിൽ ഓർഡറുകൾ ഡെലിവർ ചെയ്യുമെന്നതും വസ്ത്ര വ്യാപാര കമ്പനികൾക്ക് ഗുണമാണ്. മാത്രമല്ല, പ്രതിഷേധം മൂലം ബംഗ്ലാദേശിലെ വസ്ത്ര നിർമാണ ശാലകളിൽ ഓർഡറുകൾ കെട്ടികിടക്കുകയുമാണ്.

Content Highlights: Following factory workers' protests demanding higher wages, major fashion brands including Zara and H&M are reportedly shifting their garment manufacturing operations away from Bangladesh to other Asian countries. The development raises concerns about the future of Bangladesh's garment industry and export economy.

dot image
To advertise here,contact us
dot image