'മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കാന്‍ ബിജെപി ഓരോ എംപിക്കും വാഗ്ദാനം ചെയ്തത് 150 കോടി വീതം'

പണമെറിഞ്ഞ് എംപിമാരുടെ പിന്തുണ ഉറപ്പാക്കാന്‍ മഹാരാഷ്ട്രയിലെ ചില മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു

'മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കാന്‍ ബിജെപി ഓരോ എംപിക്കും വാഗ്ദാനം ചെയ്തത് 150 കോടി വീതം'
dot image

മുംബൈ: പാര്‍ലമെന്റില്‍ മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസാക്കുന്നതിനെ പിന്തുണയ്ക്കാന്‍ ഓരോ എംപിമാര്‍ക്കും ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്.

Sanjay Raut
സഞ്ജയ് റാവത്ത്.

ബില്‍ പാസാക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കാന്‍ സാധിക്കാത്തതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാത്തതെന്നും, പണമെറിഞ്ഞ് എംപിമാരുടെ പിന്തുണ ഉറപ്പാക്കാന്‍ മഹാരാഷ്ട്രയിലെ ചില മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Also Read:

ഛത്രപതി സംബാജിനഗറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് റാവത്ത് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ വാഗ്ദാനം ചെയ്ത തുക 100 കോടി രൂപയില്‍ നിന്ന് 150 കോടിയായി ഉയര്‍ന്നതായി അദ്ദേഹം അവകാശപ്പെട്ടു.

'അവര്‍ എംപിമാരെ കൂട്ടത്തോടെ സമീപിക്കുകയാണ്. മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് പിന്തുണ ഉറപ്പാക്കാന്‍ 150 കോടി രൂപയാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ടു ദിവസം മുമ്പ് ഇത് 100 കോടി രൂപയായിരുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള എംപിമാര്‍ ബില്ലിനെ പിന്തുണയ്ക്കുകയാണെങ്കില്‍ നിങ്ങള്‍ ഈ തുക ഓര്‍ത്തു വെച്ചോളൂ.

Delimitation Bill

അമിത് ഷാ അടിക്കടി മുംബൈ സന്ദര്‍ശിക്കുന്നത് എന്തിനാണ്? എം.പിമാര്‍ക്ക് നല്‍കാനുള്ള പണം മുംബൈ വഴിയാണ് കൈമാറുന്നത്. സര്‍ക്കാരിന് പിന്തുണ തികയാത്തതിനാലാണ് പാര്‍ലമെന്റ് സമ്മേളനം വിളിക്കാത്തത്. ഇവിടെ എന്തൊക്കെ ഇടപാടുകളാണ് നടക്കുന്നത്,' സഞ്ജയ് റാവത്ത് പറഞ്ഞു.

അഞ്ചു വര്‍ഷം മുമ്പ് ഒരു എംഎല്‍എയെ വാങ്ങാന്‍ 50 കോടി രൂപയും ഒരു എംപിയെ വാങ്ങാന്‍ 75 കോടി രൂപയുമായിരുന്നു ബിജെപി വിലയിട്ടിരുന്നതെന്നും, അതുകൊണ്ട് 150 കോടി രൂപ എന്നത് മാന്യമായ ഒരു തുകയാണെന്നും റാവത്ത് പരിഹസിച്ചു. 'പൊളിറ്റിക്കല്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്' എന്നാണ് ഈ രാഷ്ട്രീയ കുതിരക്കച്ചവടത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.

തങ്ങളുടെ പാര്‍ട്ടി വിട്ട് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന വിഭാഗത്തില്‍ ചേര്‍ന്ന ആറ് എംപിമാര്‍ക്ക് 80 കോടി രൂപ വീതം നല്‍കിയിട്ടുണ്ടെന്നും റാവത്ത് ആരോപിച്ചു.

Also Read:

മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ലോക്സഭയിലെ അംഗസംഖ്യ നിലവിലെ 543ല്‍ നിന്ന് പരമാവധി 850 ആയി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ കൂടുതല്‍ എംപിമാരെ വിജയിപ്പിച്ചെടുക്കാനും പാര്‍ലമെന്റില്‍ മുന്‍തൂക്കം നേടാനുമാണ് ബിജെപി മണ്ഡല പുനര്‍നിര്‍ണയത്തിനായി വാദമുയര്‍ത്തുന്നത് എന്ന വിമര്‍ശനവും ശക്തമാണ്. അതേസമയം, 2029 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിന് മണ്ഡല പുനര്‍നിര്‍ണയം അത്യന്താപേക്ഷിതമാണെന്നാണ് ബിജെപിയുടെ വാദം.

ഈ വര്‍ഷം ഏപ്രിലില്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലിന് ഏപ്രില്‍ 17ന് ലോക്സഭയില്‍ ആവശ്യമായ പ്രത്യേക ഭൂരിപക്ഷം (Special Majority) നേടാന്‍ സാധിച്ചിരുന്നില്ല.

Content Highlight: Shiv Sena (UBT) MP Sanjay Raut has accused the BJP-led central government of offering Rs 150 crore to each MP to secure support for the Delimitation Bill. He alleged that the government lacks the numbers to pass the bill and has assigned senior Maharashtra leaders to negotiate with MPs. Raut also claimed that six MPs who joined Eknath Shinde's Shiv Sena faction were paid Rs 80 crore each. The proposed delimitation exercise aims to increase Lok Sabha seats from the current 543 to a maximum of 850.

dot image
To advertise here,contact us
dot image