

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചഹല്‍ ബി ജെ പി ചേര്‍ന്നു. ബി ജെപി യിൽ ചേർന്നയുടനെ ഒ ബി സി മോര്‍ച്ച ദേശീയ നിര്‍വാഹക സമിതിയില്‍ താരത്തെ ഉള്‍പ്പെടുത്തി. ഡല്‍ഹി പ്രതിനിധിയായാണ് ഒ ബി സി മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചഹല്‍ പങ്കെടുക്കുക.
ബി ജെ പി കുടുംബത്തില്‍ സ്ഥാനം നല്‍കിയതിന് ചഹല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍, ഒ ബി സി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ അമര്‍പാല്‍ മൗര്യ എന്നിവരോട് നന്ദി അറിയിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു.
ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ചഹല്‍ ഏകദിന, ടി20 ക്രിക്കറ്റില്‍ സജീവമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹരിയാനയ്ക്ക് വേണ്ടി കളിക്കുകയാണ് ഇപ്പോള്‍.
ഐ പി എല്ലിൽ നിലവില്‍ പഞ്ചാബ് കിംഗ്സിന്റെ താരമാണ്. 2023 ഓഗസ്റ്റിന് ശേഷം ഇന്ത്യന്‍ ദേശീയ ടീമില്‍ കളിച്ചിട്ടില്ല. ഏകദിന-ടി20 ടീമുകളിലേക്കുള്ള തിരിച്ചുവരവിനുള്ള പരിശ്രമത്തിലാണ് താരം.
content highlights: indian leg-spinner Yuzvendra Chahal officially joined the Bharatiya Janata Party (BJP) on Saturday, marking his debut in active politics.