'ശൂ ശൂ.. പൊലീസേ ആള് മാറി!' സുപ്രീം കോടതി ജഡ്ജിക്കുള്ള ഗാര്‍ഡ് ഓഫ് ഓണര്‍ ഒവൈസിക്ക് നല്‍കി യുപി പൊലീസ്; വീഡിയോ

ജഡ്ജിയെ സ്വീകരിക്കാനായി നിലയുറപ്പിച്ചിരുന്ന പോലീസ് സംഘം സുപ്രീം കോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഒവൈസിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്

'ശൂ ശൂ.. പൊലീസേ ആള് മാറി!' സുപ്രീം കോടതി ജഡ്ജിക്കുള്ള ഗാര്‍ഡ് ഓഫ് ഓണര്‍ ഒവൈസിക്ക് നല്‍കി യുപി പൊലീസ്; വീഡിയോ
dot image

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ (എഐഎംഐഎം) അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ സല്യൂട്ട് നല്‍കി ഉത്തര്‍പ്രദേശ് പൊലീസ്. സുപ്രീം കോടതി ജഡ്ജിക്ക് നല്‍കിയേണ്ടിയിരുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ സല്യൂട്ടാണ് ആളുമാറി ഓവൈസിക്ക് നല്‍കിയത്. സംഭവം ഇതിനോടകം തന്നെ വലിയ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്.

വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി സഖ്യകക്ഷിയായ ആസാദ് സമാജ് പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രശേഖറിനെ കാണാനാണ് ഒവൈസി സഹാറന്‍പൂരില്‍ എത്തിയത്. സര്‍ക്യൂട്ട് ഹൗസില്‍ എത്തിയ ഒവൈസിയെ അവിടെ സജ്ജമായിരുന്ന യുപി പൊലീസ് സംഘം സ്വീകരിക്കുകയും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയുമായിരുന്നു.

Also Read:

ഒവൈസി സര്‍ക്യൂട്ട് ഹൗസില്‍ എത്തിയ അതേ സമയത്തുതന്നെ സുപ്രീം കോടതി ജഡ്ജിയും അവിടെ എത്താന്‍ നിശ്ചയിച്ചിട്ടുണ്ടായിരുന്നു. ജഡ്ജിയെ സ്വീകരിക്കാനായി നിലയുറപ്പിച്ചിരുന്ന പൊലീസ് സംഘം ഒവൈസിയെ സുപ്രീം കോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്.

പ്രോട്ടോക്കോള്‍ സംബന്ധിച്ച അറിവുകളൊന്നും തനിക്കില്ലായിരുന്നുവെന്നും, അവര്‍ നിര്‍ദേിച്ചതനുസരിച്ച് അവിടെ നില്‍ക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് സംഭവത്തില്‍ ഒവൈസി പ്രതികരിച്ചത്. പൊലീസിന് കടുത്ത നാണക്കേടുണ്ടാക്കിയ ഈ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സര്‍ക്യൂട്ട് ഹൗസിലെ സംഭവത്തിന് ശേഷം ഒവൈസി ചന്ദ്രശേഖറിന്റെ സ്വദേശമായ ഛുട്മല്‍പൂര്‍ (Chutmalpur) സന്ദര്‍ശിക്കുകയും മുന്നണി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. എഐഎംഐഎമ്മും ആസാദ് സമാജ് പാര്‍ട്ടിയും ചേര്‍ന്ന് 'സാമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച' (Samajik Parivartan Morcha) എന്ന മൂന്നാം മുന്നണി രൂപീകരിച്ചിട്ടുണ്ട്.

സാമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച

Also Read:

ബിജെപിക്കും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഒന്നിക്കുന്ന ഇന്ത്യ മുന്നണിക്കും ബദലായാണ് മൂന്നാം മുന്നണിയായാണ് ആസാദും ഒവൈസിയും സാമാജിക് പരിവര്‍ത്തന്‍ മോര്‍ച്ചയെ അവതരിപ്പിക്കുന്നത്. വരുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആകെ 403 സീറ്റുകളിലും ഈ മുന്നണി മത്സരിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: Uttar Pradesh Police mistakenly accorded a guard of honour to AIMIM chief and Hyderabad MP Asaduddin Owaisi in Saharanpur, confusing him with a Supreme Court judge who was scheduled to visit the same venue. Owaisi said he was unaware of the protocol and simply followed the police instructions. An inquiry has been ordered into the embarrassing lapse. The incident comes amid political discussions between AIMIM and Azad Samaj Party ahead of the Uttar Pradesh Assembly elections, with the two parties forming the Samajik Parivartan Morcha.

dot image
To advertise here,contact us
dot image