

ലഖ്‌നൗ: ഒരു വര്‍ഷത്തേക്ക് അത്യാവശ്യമല്ലെങ്കില്‍ സ്വര്‍ണം വാങ്ങരുതെന്ന മെയ് മാസത്തിലെ തന്റെ അഭ്യര്‍ഥന ഇന്ത്യക്കാര്‍ പാലിച്ചതിലൂടെ സ്വര്‍ണവില കുറഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഖ്‌നൗവിലെ ഇന്ദിരാ ഗാന്ധി പ്രതിഷ്ഠാനില്‍ നടന്ന അഞ്ചാമത് ദേശീയ നൈപുണ്യ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കണമെന്ന തന്റെ നിര്‍ദേശത്തോട് ജനങ്ങള്‍ അനുകൂലമായി പ്രതികരിച്ചെന്നും മോദി അവകാശപ്പെട്ടു. 1960കളില്‍ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ചതിന് സമാനമാണ് ഈ പ്രതികരണമെന്നും മോദി പറഞ്ഞു.
#WATCH | Lucknow, Uttar Pradesh: Prime Minister Narendra Modi says, "A year ago, I urged the countrymen: for one year, if it is not necessary, please do not buy gold.' And I am happy, just as Lal Bahadur Shastri ji had asked the countrymen to skip one meal, and this country obeyed his call; my country still holds that same character. An ordinary person like me asked to buy less gold; the countrymen bought less gold, and gold prices fell. Today, people are telling me, 'Modi ji, you spoke, we listened to your advice, and our money was saved.'"(Source: ANI/DD News)
— ANI (@ANI) November 21, 2026
രാജ്യത്തിന്റെ താത്പര്യം മുന്‍നിര്‍ത്തിയുള്ള അഭ്യര്‍ഥനകളോട് അനുകൂലമായി പ്രതികരിക്കുന്ന സ്വഭാവം ഇന്ത്യക്കാര്‍ ഇപ്പോഴും പുലര്‍ത്തുന്നുണ്ട്. തന്റെ നിര്‍ദേശം അനുസരിച്ച് സ്വര്‍ണം വാങ്ങുന്നത് കുറച്ചതിലൂടെ പണം ലാഭിച്ചെന്ന് പലരും തന്നോട് പറഞ്ഞെന്നും മോദി കൂട്ടിച്ചേര്‍ത്തു. അത്യാവശ്യമില്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങരുതെന്നായിരുന്നു മെയ് പത്തിന് അദ്ദേഹം ആവശ്യപ്പെട്ടത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ഉയരുകയും ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിന് സമ്മര്‍ദം ഉണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ ഹൈദരാബാദിലെ ബിജെപി പൊതുയോഗത്തിലാണ് മോദി ആദ്യമായി ഈ അഭ്യര്‍ഥന നടത്തിയത്. ഇന്ധന ഉപയോഗം കുറയ്ക്കാനും വിദേശയാത്രകള്‍ മാറ്റിവെയ്ക്കാനും അദ്ദേഹം അന്ന് ആവശ്യപ്പെട്ടിരുന്നു.

മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനത്തില്‍ നിന്ന് 15 ശതമാനമായി സര്‍ക്കാര്‍ ഉയര്‍ത്തി. സെപ്റ്റംബര്‍ ഒന്നിന് വീഡിയോ സന്ദേശത്തിലൂടെ മോദി വീണ്ടും സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇത്തവണ സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം നിര്‍ദേശം ആവര്‍ത്തിച്ചത്.
മെയ് മാസത്തിന് ശേഷം സ്വര്‍ണവിലയില്‍ വലിയ ഇടിവുണ്ടായി. മെയ് 11ന് പത്ത് ഗ്രാമിന് ഏകദേശം 1.52 ലക്ഷം രൂപയായിരുന്ന എംസിഎക്‌സ് സ്വര്‍ണവില വെള്ളിയാഴ്ച 1.22 ലക്ഷം രൂപയിലേക്ക് താഴ്ന്നു. ഏകദേശം 20 ശതമാനമാണ് ഇടിവ്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 4,724 ഡോളറായിരുന്ന സ്വര്‍ണവില ശനിയാഴ്ച ഏകദേശം 3,538 ഡോളറായി കുറഞ്ഞു. 25 ശതമാനത്തോളം ഇടിവാണിത്. ജനുവരി അവസാനത്തിലെ 5,590 ഡോളറിനടുത്തുള്ള റെക്കോഡ് വിലയേക്കാള്‍ ഏറെ താഴെയാണ് ഇപ്പോഴത്തെ വില. അമേരിക്കയില്‍ പലിശനിരക്ക് ഉയരുമെന്ന പ്രതീക്ഷ, ട്രഷറി ബോണ്ട് വരുമാനത്തിലെ വര്‍ധന, ഡോളറിന്റെ ശക്തി എന്നിവയാണ് ആഗോള വിലയിടിവിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ ആവശ്യകത കുറഞ്ഞതാണ് പ്രധാന കാരണമെന്ന വിലയിരുത്തല്‍ അവര്‍ നടത്തിയിട്ടില്ല.
ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയിലും ഇടിവുണ്ടായി. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ 24.78 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 41.24 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 39.9 ശതമാനം കുറവാണിത്. ഒക്ടോബറിലെ ഇറക്കുമതി മാത്രം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 62.6 ശതമാനം കുറഞ്ഞ് 5.51 ബില്യണ്‍ ഡോളറായി. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ആവശ്യകത 29 ശതമാനം കുറഞ്ഞ് 162 ടണ്ണായി. ആഭരണങ്ങളുടെ ആവശ്യകത 20 ശതമാനം കുറഞ്ഞ് 100 ടണ്ണും ഗോള്‍ഡ് ബാറുകളും നാണയങ്ങളും വാങ്ങുന്നത് 40 ശതമാനം കുറഞ്ഞ് 55 ടണ്ണുമായി. എന്നാല്‍ ഉയര്‍ന്ന വിലയാണ് ആവശ്യകത കുറയാനുള്ള പ്രധാന കാരണമെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. സ്വര്‍ണം കുറഞ്ഞ അളവില്‍ വാങ്ങിയെങ്കിലും ഉപഭോക്താക്കള്‍ ചെലവഴിച്ച തുക മൂന്ന് ശതമാനം വര്‍ധിച്ച് 2,419 ബില്യണ്‍ രൂപയായി. പാദത്തില്‍ പത്ത് ഗ്രാമിന് ശരാശരി 1,48,891 രൂപയായിരുന്നു ആഭ്യന്തര സ്വര്‍ണവില. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 45 ശതമാനം വര്‍ധനയാണിത്.
Content Highlights: Prime Minister Narendra Modi claimed that Indians responded to his May appeal to avoid purchasing gold for a year unless necessary, helping reduce gold prices and save money. Speaking at the fifth National Skill Convocation in Lucknow, he compared the public response to former Prime Minister Lal Bahadur Shastri's appeal in the 1960s to skip one meal. Modi said several people had told him they saved money by following his advice to limit gold purchases, issued on May 10.