

ലിജീഷ് കുമാര്‍ തിരക്കഥയെഴുതി ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ട്രെയിലര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. എന്‍എസ്എസ് ക്യാംപിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ സൗഹൃദവും പ്രണയവും ആഘോഷങ്ങളും നിറഞ്ഞ പുതുതലമുറയുടെ ജീവിതമാണ് അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ കാലത്തെ യുവാക്കളുടെ ബന്ധങ്ങളും ക്യാംപസ് അനുഭവങ്ങളും പ്രമേയമാക്കുന്ന സിനിമയാകും 'പ്രേംപാറ്റ' എന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ലിജീഷ് കുമാര്‍ തിരക്കഥയെഴുതി ആമിര്‍ പള്ളിക്കല്‍ സംവിധാനം 'പ്രേംപാറ്റ ഒക്ടോബറില്‍ തിയറ്ററുകളിലെത്തും.
ജോമോന്‍ ജ്യോതിര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവന്‍, സഞ്ജു ശിവറാം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സോഷ്യല്‍ മീഡിയ രംഗത്ത് ശ്രദ്ധേയരായ ജുനൈസ് വി.പി, സാഫ് ബോയ്, നയന എല്‍സ, ടിസ് തോമസ്, ഇന്നസെന്റ്, അശ്വിന്‍ വിജയന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.
സിനിമാ താരങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ കണ്ടന്റ് രംഗത്തെ പരിചിത മുഖങ്ങളും ഒന്നിക്കുന്നതാണ് 'പ്രേംപാറ്റ'യുടെ ശ്രദ്ധേയമായ പ്രത്യേകത. പുതുതലമുറയുടെ സോഷ്യല്‍ മീഡിയ സംസ്‌കാരത്തെയും സിനിമാറ്റിക് കഥപറച്ചിലിനെയും ഒരുമിപ്പിക്കാനുള്ള ശ്രമം കൂടിയാണ് ചിത്രം.

സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. അങ്കിത് മേനോനാണ് സംഗീതം ഒരുക്കുന്നത്. സുഹൈല്‍ എം. കോയയും മുത്തുവും ചേര്‍ന്നാണ് ഗാനങ്ങള്‍ക്ക് വരികള്‍ ഒരുക്കുന്നത്. രണദിവെ ഛായാഗ്രഹണവും ആകാശ് ജോസഫ് വര്‍ഗീസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. അങ്കിത് മേനോന്‍ സഹനിര്‍മാതാവാണ്. ഒമര്‍ നവാസിയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
കലൈ കിംഗ്‌സണ്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ അനീസ് നാടോടിയും വസ്ത്രാലങ്കാരം സമീറ സനീഷും കൈകാര്യം ചെയ്യുന്നു. വിഷ്ണു സുജാതനാണ് സൗണ്ട് ഡിസൈന്‍. സുധി സുരേന്ദ്രന്‍ മേക്കപ്പ് നിര്‍വഹിക്കുന്നു.
കോഴിക്കോടും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഒക്ടോബറിലെ റിലീസിനായി ഒരുങ്ങുന്ന 'പ്രേംപാറ്റ'യിലൂടെ പുതുതലമുറയുടെ പ്രണയവും സൗഹൃദവും ആഘോഷങ്ങളും സ്‌ക്രീനിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlights: The 'Prempatta' trailer is out. The film portrays the lives of the new generation, filled with friendship, romance, and celebrations.