വൈഭവ്-അഭിഷേക് സഖ്യം മിന്നിക്കുമോ?; ക്രിക്കറ്റിൽ ഇന്ന് വീണ്ടും ഇന്ത്യ-പാക് പോര്

അണ്ടർ-19 ഏഷ്യ കപ്പ് ഫൈനൽ ആവേശം തീരുംമുൻപ്‌ ക്രിക്കറ്റിൽ വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ പോരാട്ടം.

വൈഭവ്-അഭിഷേക് സഖ്യം മിന്നിക്കുമോ?; ക്രിക്കറ്റിൽ ഇന്ന് വീണ്ടും ഇന്ത്യ-പാക് പോര്
dot image

അണ്ടർ-19 ഏഷ്യ കപ്പ് ഫൈനൽ ആവേശം തീരുംമുൻപ്‌ ക്രിക്കറ്റിൽ വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ പോരാട്ടം. ഇത്തവണ ഏഷ്യകപ്പ് റൈസിങ് സ്റ്റാർ ടൂർണമെന്റിലാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്. ഇന്ന് ഉച്ചതിരിഞ്ഞ് 3.30 -നാണ് മത്സരം.

നേപ്പാളിനെതിരേ വൻജയം നേടിയതിന്റെ ആവേശത്തിലാണ് ഇന്ത്യ അയൽപ്പോരിന് ഇറങ്ങുന്നത്. 306 റൺസിനായിരുന്നു ജയം. 332 റൺസടിച്ച ഇന്ത്യ നേപ്പാളിനെ 26 റൺസിന് പുറത്താക്കി.

തിലക് വർമ നയിക്കുന്ന ടീമിൽ വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, കുമാർ കുശാഗ്ര, ആയുഷ് ബദോനി എന്നിവരാണ് ബാറ്റിങ് കരുത്ത്. നേപ്പാളിനെതിരേ തിലകും കുശാഗ്രയും സെഞ്ചുറി നേടിയിരുന്നു.

ബൗളിങ്ങിൽ നേപ്പാളിനെതിരേ അഞ്ച് വിക്കറ്റെടുത്ത പ്രിൻസ് യാദവും നാല് വിക്കറ്റെടുത്ത ഹർഷിത് റാണയുമാണ് ശ്രദ്ധാകേന്ദ്രം. പാകിസ്താൻ ആദ്യകളിയിൽ യു.എ.ഇ.യെ തോൽപ്പിച്ചിരുന്നു.

ക്യാപ്റ്റൻ അബ്ദുൾ സമദ്, ഹസൻ നവാസ്, ഷമ്യാൽ ഹസൻ, ഫർഹാൻ യൂസഫ് എന്നിവരാണ് ബാറ്റിങ് കരുത്ത്. സയിദ് മസൂദ്, സുഫിയാൻ മോക്വീം, അക്വിബ് ജാവേദ് എന്നിവർ ബൗളിങ് കുന്തമുനകളാകും.

content highlights:All eyes are on India's explosive left-handed opening duo of Vaibhav Suryavanshi and Abhishek Sharma, who will be looking to bounce back strongly after falling cheaply in the tournament opener against Nepal

dot image
To advertise here,contact us
dot image