

ചണ്ഡീഗഡ്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമൃത്പാല്‍ സിങ്ങിന്റെ സാന്നിധ്യം രാഷ്ട്രീയ സമവാക്യങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. അസമിലെ ജയിലില്‍ കഴിയുന്ന ഖാദൂര്‍ സാഹിബ് എം പി കൂടിയായ അമൃത്പാല്‍ സിങ്, മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാണ് ജന്മനാട്ടിലെത്തിയത്.
വെറും മൂന്ന് മണിക്കൂര്‍ മാത്രമാണ് അദ്ദേഹത്തിന് പഞ്ചാബില്‍ ചെലവഴിക്കാന്‍ അനുമതി ലഭിച്ചത്. എന്നാല്‍, മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പഞ്ചാബിലെത്തുന്ന അമൃത്പാല്‍ സിങ്ങിന്റെ ഈ ഹ്രസ്വസന്ദര്‍ശനം പോലും സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ ശേഷിയുള്ളതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
#WATCH | Punjab | Jailed Khadoor Sahib MP Amritpal Singh attends the last rites of his grandmother, Charan Kaur, 84, who died on November 8.He has been granted a three-hour parole to attend the last rites. https://t.co/k6fwiv4tPs
— ANI (@ANI) November 21, 2026
കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി അസമിലെ അതീവസുരക്ഷാ ജയിലായ ദിബ്രൂഗഢില്‍ തടവില്‍ കഴിയുന്ന അമൃത്പാല്‍ സിങ്ങിന്, ഈ ഹ്രസ്വ സന്ദര്‍ശനം തന്റെ അനുയായികളുമായി നേരിട്ട് ബന്ധപ്പെടാനും തന്റെ രാഷ്ട്രീയ പ്രസക്തി വീണ്ടും ഉറപ്പിക്കാനും അവസരമൊരുക്കി. 2027ല്‍ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തിന്റെ സംഘടനയായ അകാലി ദള്‍ വാരിസ് പഞ്ചാബ് ദെ' (Akali Dal Waris Punbab De - ADWPD) പ്രവര്‍ത്തകര്‍ക്ക് ഈ സംഭവം വലിയ ഊര്‍ജം നല്‍കുമെന്ന് രാഷ്ട്രീയ നിരീക്ഷകനായ ജഗ്ദീപ് സിങ് അഭിപ്രായപ്പെടുന്നു.
VIDEO | Punjab: Jailed Khadoor Sahib MP Amritpal Singh returned to his native state on Saturday to attend the cremation of his 84-year-old grandmother, Mata Charan Kaur, at his native village of Jallupur Khera in Amritsar district.(Full video available on PTI Videos - https://t.co/bIyFWTfmBd)
— Press Trust of India (@PTI_News) November 21, 2026
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ജയിലില്‍ നിന്നുമാണ് അമൃത്പാല്‍ സിങ് നേരിട്ടത്. ജയിലിനുള്ളില്‍ കിടന്നുകൊണ്ട് തന്നെ ജനങ്ങളെ സ്വാധീനിക്കാന്‍ അമൃത്പാലിന് സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരുന്നു. പ്രചാരണങ്ങള്‍ക്ക് പോലും എത്താതെ രണ്ട് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 4,04,430 വോട്ടുകള്‍ സ്വന്തമാക്കി. 1,97,120 വോട്ടിന്റെ ഭൂരിപക്ഷമാണ് അമൃത്പാല്‍ സിങ്ങിനുണ്ടായിരുന്നത്. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുല്‍ബീര്‍ സിങ് സിറ 2,07,310 വോട്ടുകളും മൂന്നാം സ്ഥാനത്തുള്ള ആം ആദ്മി പാര്‍ട്ടിയുടെ ലാല്‍ജിത് സിങ് ഭുള്ളര്‍ 1,94,836 വോട്ടുകളും നേടി. ശിരോമണി അകാലി ദളാണ് നാലാം സ്ഥാനത്തുള്ളത്. 86,416 വോട്ടാണ് എസ്എഡി നേടിയത്.

പരോളിലെത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. അനുയായികള്‍ക്കിടയില്‍ അത്രത്തോളം സ്വാധീനശേഷിയുള്ള അമൃത്പാലിന്റെ മൂന്ന് മണിക്കൂര്‍ സന്ദര്‍ശനം പോലും പഞ്ചാബിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ പാടെ മാറ്റിമറിച്ചേക്കും. ജയില്‍ വാസം അദ്ദേഹത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് തടസ്സമായിട്ടില്ലെന്നും, ജനങ്ങളുമായുള്ള ഈ വൈകാരിക ബന്ധം വോട്ട് ബാങ്കിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകനായ രവീന്ദര്‍ സിങ് ചൂണ്ടിക്കാട്ടുന്നത്.
2027ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 117 സീറ്റുകളിലും മത്സരിക്കുമെന്നും, അമൃത്പാല്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുമെന്നും അകാലിദള്‍ വാരിസ് പഞ്ചാബ് ദേ പ്രഖ്യാപിച്ചിട്ടുണ്ട്. അമൃത്പാലിന് ലഭിക്കുന്ന സ്വീകാര്യത, പരമ്പരാഗത പ്രാദേശിക പാര്‍ട്ടികളുടെ (പ്രത്യേകിച്ച് ശിരോമണി അകാലിദളിന്റെ) പാന്തിക് വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ സാധ്യതയുണ്ട്. പാന്തിക് വോട്ടുകള്‍ ഭിന്നിച്ചു പോകുന്നത് മണ്ഡലാടിസ്ഥാനത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും അനുകൂലമായ സാഹചര്യം സൃഷ്ടിച്ചേക്കാം.

അമൃത്പാല്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള അകാലി ദള്‍ വാരിസ് പഞ്ചാബ് ദേ പ്രധാനമായും സിഖ് മത-രാഷ്ട്രീയ സ്വത്വത്തിലും പഞ്ചാബിന്റെ പ്രാദേശിക അവകാശങ്ങളിലും അധിഷ്ഠിതമായ പാന്തിക് ദേശീയതയാണ് (Panthic Nationalism) പ്രത്യയശാസ്ത്രമായി ഉയര്‍ത്തിപ്പിടിക്കുന്നത്. സിഖ് മതസ്ഥാപനങ്ങളുടെ സംരക്ഷണം, സിഖ് രാഷ്ട്രീയ തടവുകാരുടെ മോചനം, പഞ്ചാബിന്റെ സാമ്പത്തിക-രാഷ്ട്രീയ അവകാശങ്ങള്‍, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ കൂടുതല്‍ അധികാരം, മയക്കുമരുന്ന് വ്യാപനം തടയല്‍, യുവാക്കളുടെ തൊഴിലില്ലായ്മയും വിദേശത്തേക്കുള്ള കുടിയേറ്റവും പരിഹരിക്കല്‍ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ഖാലിസ്ഥാന്‍ അനുകൂല നിലപാടുകളുമായി ബന്ധപ്പെടുത്തി വിലയിരുത്തപ്പെടുന്ന അമൃത്പാല്‍ സിങ്ങിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിനൊപ്പം, പാര്‍ട്ടി സമീപകാലത്ത് ഹിന്ദു, മുസ് ലിം, ദളിത് വിഭാഗങ്ങളെയടക്കം ഉള്‍ക്കൊള്ളുന്ന വിശാലമായ പഞ്ചാബ് രാഷ്ട്രീയമാണ് ലക്ഷ്യമിടുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
2023 ഫെബ്രുവരിയില്‍ പഞ്ചാബിലെ അജ്നാല പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലാണ് അമൃത്പാല്‍ സിങ് നിലവില്‍ ജയിലില്‍ കഴിയുന്നത്. അനുയായിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചുകയറിയ സംഭവത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. 2023 ഏപ്രിലില്‍ അറസ്റ്റിലായ അദ്ദേഹത്തെ ദേശീയ സുരക്ഷാ നിയമപ്രകാരം (NSA) അസമിലെ ദിബ്രുഗഢ് ജയിലിലടച്ചു. 2026 ഏപ്രിലില്‍ എന്‍എസ്എ തടങ്കല്‍ അവസാനിച്ചെങ്കിലും അജ്നാല കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തതിനാല്‍ ജയിലില്‍ തുടരുകയാണ്.
Content Highlight: Amritpal Singh’s three-hour visit, ahead of the 2027 Punjab Legislative Assembly elections, has sparked political discussions. Having won the 2024 Lok Sabha elections while in jail, Amritpal now aims to contest all 117 constituencies through his organization, 'Waris Punjab De'. Observers suggest that his political presence could exert influence, including over the 'Panthic' vote bank traditionally held by the Shiromani Akali Dal.