ഞങ്ങള്‍ 400 വര്‍ഷത്തോളം നിസ്കരിച്ച സ്ഥലത്തേക്കാണ് നിങ്ങള്‍ പോകുന്നത്; അഖിലേഷിന്‍റെ അയോധ്യ സന്ദർശനത്തിൽ ഒവെെസി

വരുന്ന ഡിസംബര്‍ 12നാണ് അഖിലേഷ് യാദവ് അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2024 ജനുവരിയിലെ പ്രതിഷ്ഠാ ചടങ്ങിന് ശേഷം ഇതാദ്യമായാണ് അഖിലേഷ് അയോധ്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്.

ഞങ്ങള്‍ 400 വര്‍ഷത്തോളം നിസ്കരിച്ച സ്ഥലത്തേക്കാണ് നിങ്ങള്‍ പോകുന്നത്; അഖിലേഷിന്‍റെ അയോധ്യ സന്ദർശനത്തിൽ ഒവെെസി
dot image

മീററ്റ്: അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കാനുള്ള സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ തീരുമാനത്തെ വിമര്‍ശിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതുവരെ നൂറ്റാണ്ടുകളോളം മുസ്‌ലിം വിഭാഗം പ്രാര്‍ത്ഥന നടത്തിയ സ്ഥലത്തേക്കാണ് അഖിലേഷ് പോകുന്നതെന്ന് ഒവൈസി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ തന്റെ പുതിയ സഖ്യമായ സാമാജിക് പരിവര്‍ത്തന്‍ മോര്‍ച്ചയുടെ ആദ്യ പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Asaduddin Owaisi
അസദുദ്ദീന്‍ ഒവൈസി

വരുന്ന ഡിസംബര്‍ 12നാണ് അഖിലേഷ് യാദവ് അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2024 ജനുവരിയിലെ പ്രതിഷ്ഠാ ചടങ്ങിന് ശേഷം ഇതാദ്യമായാണ് അഖിലേഷ് അയോധ്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്. 'ഞങ്ങള്‍ 400 വര്‍ഷത്തോളം നമാസ് നടത്തിയ സ്ഥലത്തേക്കാണ് അഖിലേഷ് പോകുന്നത്' എന്നാണ് ഒവൈസി പറഞ്ഞത്. പള്ളികളും മദ്രസകളും തകര്‍ക്കപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അഖിലേഷ് തയ്യാറായിട്ടുണ്ടോ എന്ന് അദ്ദേഹം ചോദ്യമുയര്‍ത്തി. നഗീനയില്‍ നിസ്‌കാരം നടത്താന്‍ ആഗ്രഹിച്ചവര്‍ക്ക് പിന്തുണ നല്‍കിയ ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നിലപാടിനെയും ഒവൈസി പ്രശംസിച്ചു.

എസ്പിയുടെ പിന്നാക്ക-ദളിത്-ന്യൂനപക്ഷ സഖ്യത്തെ കുറിക്കുന്ന 'പിഡിഎ' (PDA - Pichhde, Dalit, Alpsankhyak) മുദ്രാവാക്യത്തെ ഉവൈസി പരിഹസിച്ചു.


'അഖിലേഷ് യാദവ് പിഡിഎയെ കുറിച്ച് സംസാരിക്കുന്നു… എന്നാല്‍ പിഡിഎ എന്നാല്‍ 'അഖിലേഷിനെ മറിച്ചിടും' (Palat Diya Akhilesh) എന്നാണ് യഥാര്‍ത്ഥ അര്‍ത്ഥം,' ഒവൈസി പരിഹസിച്ചു. 2013ലെ മുസഫര്‍നഗര്‍ കലാപം ഉയര്‍ത്തിക്കാട്ടിയ ഉവൈസി, 'അഖിലേഷ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2013ല്‍ മുസഫര്‍നഗര്‍ വംശഹത്യ നടന്നു. 50,000 ആളുകളാണ് സ്വന്തം വീടുകളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടത്' എന്ന് ആരോപിച്ചു.

Akhilesh Yadav
അഖിലേഷ് യാദവ്

എസ്പിക്ക് 47 മുസ്‌ലിം എംഎല്‍എമാര്‍ ഉണ്ടായിരുന്നിട്ടും ഒന്നും ചെയ്തില്ലെന്നും അഖിലേഷ് 'പാട്ടും നൃത്തവും കണ്ടിരിക്കുകയായിരുന്നു' എന്നും ഒവൈസി കുറ്റപ്പെടുത്തി. പിന്നീട് ദുരിതാശ്വാസ ക്യാമ്പുകള്‍ എസ്പി സര്‍ക്കാര്‍ പൊളിച്ചുനീക്കിയെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപിയെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള പാര്‍ട്ടിക്ക് ദളിതരും മുസ്‌ലിങ്ങളും വോട്ട് ചെയ്യണമെന്ന അഖിലേഷിന്റെ ആഹ്വാനത്തെ തള്ളിക്കളഞ്ഞ ഒവൈസി, 2014, 2017, 2019, 2022 തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ എസ്പിക്ക് സാധിച്ചിട്ടുണ്ടോ എന്ന് തിരിച്ചടിച്ചു.

എഐഎംഐഎമ്മും ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിയും (എഎസ്പി) ചേര്‍ന്നുള്ള 'സാമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച', ഭരണകക്ഷിയായ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കും എസ്പി-കോണ്‍ഗ്രസ് സഖ്യത്തിനും പകരം പുതിയൊരു മുസ്‌ലിം-ദളിത് രാഷ്ട്രീയ ബദലാണ് മുന്നോട്ടുവെക്കുന്നതെന്നും ഒവൈസി പറഞ്ഞു.

Asaduddin Owaisi and Chandrashekhar Azad
സാമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച

'ഇനിയൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് മുന്നിലും ഞങ്ങള്‍ തലകുനിക്കില്ല, ആരോടും യാചിക്കുകയുമില്ല, ആര്‍ക്കും ഇനി പായ വിരിച്ചു കൊടുക്കുകയുമില്ല' ഒവൈസി പറഞ്ഞു. നഗീന എംപിയായ ചന്ദ്രശേഖര്‍ ആസാദാണ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഉവൈസി പ്രഖ്യാപിച്ചു. 'അസദുദ്ദീന്‍ ഒവൈസി എന്തിനാണ് ചന്ദ്രശേഖര്‍ ആസാദുമായി കൈകൊടുത്തത് എന്ന് ആളുകള്‍ എന്നോട് ചോദിക്കുന്നു. ഞാന്‍ വെറുതെ കൈകൊടുക്കുക മാത്രമല്ല ചെയ്തത്, ഞങ്ങളുടെ ഹൃദയങ്ങള്‍ ഒന്നിക്കുകയാണ് ചെയ്തത്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Asaduddin Owaisi criticised Samajwadi Party chief Akhilesh Yadav over his planned visit to the Ayodhya Ram Temple, questioning his silence on demolished mosques and the 2013 Muzaffarnagar riots. Addressing a rally in Meerut, Owaisi also attacked the SP's PDA slogan and announced Chandrashekhar Azad as the chief ministerial candidate of the Samajik Parivartan Morcha, a political alliance between AIMIM and Azad Samaj Party.

dot image
To advertise here,contact us
dot image