രാമായണ സിനിമയിൽ പരശുരാമനായി മമ്മൂട്ടി ആയിരുന്നെങ്കിൽ വളരെ നന്നായേനെ,രാമന്റെ വേഷം രൺബീറിന് ചേരുന്നില്ല; ശ്രീലേഖ

'വളരെയേറെ ഭാവാഭിനയമുള്ള നടനാണ് അദ്ദേഹം. പക്ഷേ ഇതിലെന്തുകൊണ്ടോ അദ്ദേഹത്തിന്റെ മുഖത്ത് ഭാവങ്ങള്‍ അധികം കാണുന്നില്ല'

രാമായണ സിനിമയിൽ പരശുരാമനായി മമ്മൂട്ടി ആയിരുന്നെങ്കിൽ വളരെ നന്നായേനെ,രാമന്റെ വേഷം രൺബീറിന് ചേരുന്നില്ല; ശ്രീലേഖ
dot image

തിരുവനന്തപുരം: രാമായണ സിനിമയില്‍ പരശുരാമനായി മമ്മൂട്ടി ആയിരുന്നെങ്കില്‍ വളരെ നന്നായേനെയെന്ന്  ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. രാമന്റെ വേഷത്തിന് രണ്‍ബീര്‍ കപൂര്‍ ചേരുന്നില്ലെന്നും അവർ പറഞ്ഞു. വളരെയേറെ ഭാവാഭിനയമുള്ള നടനാണ് അദ്ദേഹം. പക്ഷേ, ഇതിലെന്തുകൊണ്ടോ അദ്ദേഹത്തിന്റെ മുഖത്ത് ഭാവങ്ങള്‍ അധികം കാണുന്നില്ലെന്നും ആർ ശ്രീലേഖ പറഞ്ഞു.

Also Read:

'രാമന്റെ വേഷത്തിന് രണ്‍ബീര്‍ കപൂര്‍ ചേരുന്നില്ല. വളരെയേറെ ഭാവാഭിനയമുള്ള നടനാണ് അദ്ദേഹം. പക്ഷേ ഇതിലെന്തുകൊണ്ടോ അദ്ദേഹത്തിന്റെ മുഖത്ത് ഭാവങ്ങള്‍ അധികം കാണുന്നില്ല. കണ്ണുപോലും വളരെ ശാന്തമാണ് എല്ലാ സമയത്തും. പ്രണയം, അച്ഛനുമായുള്ള പിരിയൽ, ദേഷ്യം അങ്ങനെ വികാരത്തള്ളിച്ചയുള്ളയിടത്തെല്ലാം ശാന്തമായാണ് രൺബീർ. കണ്ണില്‍ ഒരു അഭിനയവും വരുന്നില്ല. ബുദ്ധനെപ്പോലെ ശാന്തനായിട്ടാണ് കാണുന്നത്. പരശുരാമന്റെ റോളും രണ്‍ബീര്‍ തന്നെ ചെയ്യണമായിരുന്നോ എന്ന് തോന്നി. മമ്മൂട്ടിക്ക് കൊടുത്താല്‍ പോരായിരുന്നോ എന്ന് തോന്നി. അദ്ദേഹമായിരുന്നെങ്കിൽ വളരെ നന്നായേനെ', ശ്രീലേഖ പറഞ്ഞു.

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂർ നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം 'രാമായണം - പാർട്ട് 1' തിയേറ്ററുകളിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്. നവംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വൻ കളക്ഷൻ റെക്കോർഡുകളാണ് തകർത്തെറിയുന്നത്. 1000 കോടി ക്ലബ്ബിൽ ചിത്രം ഇടം നേടി കഴിഞ്ഞു.

Content Highlights: R Sreelekha says Mammootty would have been an excellent choice to portray Parasurama in the Ramayana film

dot image
To advertise here,contact us
dot image