പടക്കം പൊട്ടിക്കുന്നത് രോഗ ബാധിതര്‍ക്ക് ആശ്വാസമാകുമെന്ന വിവാദ പരാമര്‍ശം; ഒടുവില്‍ മാപ്പ് പറഞ്ഞ് ബിജെപി എംഎല്‍എ

ദീപാവലിക്ക് പിന്നാലെ വായുമലിനീകരണം പൊതുജനാരോഗ്യത്തെ ബാധിക്കുന്നുവെന്ന ആശങ്കകള്‍ ഉയരുകയാണ്

പടക്കം പൊട്ടിക്കുന്നത് രോഗ ബാധിതര്‍ക്ക് ആശ്വാസമാകുമെന്ന വിവാദ പരാമര്‍ശം; ഒടുവില്‍ മാപ്പ് പറഞ്ഞ് ബിജെപി എംഎല്‍എ
dot image

ന്യൂഡല്‍ഹി: ദീപാവലി, കാളിപൂജ ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നത് രോഗാണുക്കളെയും വൈറസുകളെയും നശിപ്പിക്കുമെന്ന പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് പശ്ചിമ ബംഗാള്‍ ബിജെപി എംഎല്‍എ പാപിയ അധികാരി. തന്റെ പ്രസ്താവന വളച്ചൊടിച്ച് ടിആര്‍പിക്കു വേണ്ടി പ്രചരിപ്പിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

'ദീപാവലി രാത്രിയില്‍ പടക്കം പൊട്ടിക്കുന്നത് രോഗാണുക്കളെ നശിപ്പിക്കുമെന്നാണ് മുത്തശ്ശിമാരും മുതിര്‍ന്നവരും തലമുറകളായി പറഞ്ഞുവരുന്നത്. വിളക്കുകള്‍ തെളിക്കുന്നത് ദുഷ്ടശക്തികളെ അകറ്റും. ഇതാണ് താന്‍ പറയുവാന്‍' ഉദ്ദേശിച്ചതെന്നും പ്രസ്താവന വളച്ചൊടിച്ചതാണെന്നും തെന്നായിരുന്നു പാപിയ അധികാരി വിശദീകരിച്ചു

ദീപാവലി ദിനത്തില്‍ കൊല്‍ക്കത്തയിലെ ശരാശരി വായുഗുണനിലവാര സൂചിക (AQI) 301 ആയിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ഇത് വളരെ മോശം വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എംഎല്‍എയുടെ പ്രസ്താവന പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ പരിഹാസ പ്രതികരണങ്ങളും ഉയര്‍ന്നിരുന്നു. ആസ്ത്മയോ ഗുരുതരമായ ഹൃദ്രോഗമോ ഉള്ളവര്‍ക്ക് പടക്കപ്പുക സ്ഥിരമായ ആശ്വാസം നല്‍കുമെന്ന് പ്രതികരിച്ചവരുണ്ട്.

papiya adhikari
ബിജെപി എംഎല്‍എ പാപിയ അധികാരി

എന്നാല്‍ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ അതിന് മാപ്പ് പറഞ്ഞ് എംഎല്‍എ രംഗത്തെത്തുകയായിരുന്നു. പഴയകാല ആചാരങ്ങളുമായി ബന്ധപ്പെട്ട വിശ്വാസമാണ് താന്‍ പങ്കുവെച്ചതെന്നും ശാസ്ത്രം ഏറെ പുരോഗമിച്ച ഇന്നത്തെ കാലത്ത് അത്തരമൊരു കാഴ്ചപ്പാട് ഉചിതമാകണമെന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

ദീപാവലി ദിനത്തില്‍ കൊല്‍ക്കത്തയിലെ ശരാശരി വായുഗുണനിലവാര സൂചിക (AQI) 301 ആയിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ഇത് വളരെ മോശം വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എംഎല്‍എയുടെ പ്രസ്താവന പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ പരിഹാസ പ്രതികരണങ്ങളും ഉയര്‍ന്നിരുന്നു. ആസ്ത്മയോ ഗുരുതരമായ ഹൃദ്രോഗമോ ഉള്ളവര്‍ക്ക് പടക്കപ്പുക സ്ഥിരമായ ആശ്വാസം നല്‍കുമെന്ന് പ്രതികരിച്ചവരുണ്ട്.

Content Highlights: BJP MLA Papia Adhikari apologises for claiming that Diwali firecrackers destroy germs and viruses, after her remarks sparked widespread criticism and social media backlash

dot image
To advertise here,contact us
dot image