എസ്‌ഐആറിന് പിന്നാലെ 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ വെട്ടി; ആരോപണവുമായി യോഗി ആദിത്യനാഥ്

എസ്ഐആറിനെതിരെ പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുന്നുവെന്നും യോഗി ആദിത്യനാഥ്

എസ്‌ഐആറിന് പിന്നാലെ 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ വെട്ടി; ആരോപണവുമായി യോഗി ആദിത്യനാഥ്
dot image

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ എസ്ഐആറിന് പിന്നാലെ 1.27 കോടി ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍ മുസ്‌ലിം വോട്ടര്‍മാരുടെ എണ്ണത്തില്‍ 1.65 ശതമാനം വര്‍ധനവുണ്ടായെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരുന്നിട്ടും ഒഴിവാക്കപ്പെട്ടവരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്ഐആറിനെതിരെ പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച യോഗി, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ വെല്ലുവിളിക്കുകയും ചെയ്തു. എസ്ഐആര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാന്‍ അഖിലേഷ് യാദവ് തയ്യാറാകുമോയെന്നായിരുന്നു യോഗിയുടെ ചോദ്യം.

Uttar pradesh election
ഉത്തര്‍പ്രദേശ് ലോക്സസഭാ തെരഞ്ഞെടുപ്പ്

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരുന്ന 1.27 കോടി ഹിന്ദു വോട്ടര്‍മാരുടെ പേരുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടികയില്‍ ഇല്ലാത്തതെന്നാണ് ആരോപണം. ഇതില്‍ 66 ലക്ഷം പേരുകളും സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നവരാണ്. 18 മുതല്‍ 19 പ്രായപരിധിയിലുള്ള 4.5 ലക്ഷം പേരും ഇതിലുള്‍പ്പെടുന്നുണ്ട്. ഇവരുടെ പേരുകള്‍ എങ്ങനെ ഒഴിവാക്കപ്പെട്ടെന്നും ഇതിന് പിന്നില്‍ ആരാണെന്നും യോഗി ചോദിച്ചു.

2025 ഒക്ടോബര്‍ 27നാണ് ഉത്തര്‍പ്രദേശില്‍ എസ്ഐആര്‍ നടപടികള്‍ ആരംഭിച്ചത്. ഏപ്രില്‍ 10ന് നടപടികള്‍ പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. എസ്ഐആറിന് മുമ്പ് സംസ്ഥാനത്ത് 15.44 കോടി വോട്ടര്‍മാരുണ്ടായിരുന്നെങ്കില്‍ നടപടികള്‍ക്ക് ശേഷം ഇത് 13.39 കോടിയായി കുറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയും നിയമസഭാ വോട്ടര്‍പട്ടികയും തമ്മില്‍ ഏകദേശം 2.4 കോടി വോട്ടര്‍മാരുടെ വ്യത്യാസം കണ്ടെത്തിയതിനെത്തുടര്‍ന്ന്, ഇരു പട്ടികകളും തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍ കണക്കുകളുമായി ഒത്തുനോക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നു.

Content Highlights: Uttar Pradesh CM Yogi Adityanath claims 1.27 crore Hindu voters were excluded from the electoral rolls after SIR, while Muslim voter numbers increased by 1.65%

dot image
To advertise here,contact us
dot image