കോട്ടയം സ്വദേശി ഒമാനിൽ നിര്യാതനായി; സംസ്കാരം നാട്ടിൽ നടത്തും

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള തുടർനടപടികൾ മസ്‌കറ്റ് കെഎംസിസി ഭാരവാഹികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

കോട്ടയം സ്വദേശി ഒമാനിൽ നിര്യാതനായി; സംസ്കാരം നാട്ടിൽ നടത്തും
dot image

കോട്ടയം ചെങ്കളം സൗത്ത് സ്വദേശിയായ പ്രവാസി ഒമാനിൽ നിര്യാതനായി. അൽമാസ് മൻസിലിൽ പരീത് കുട്ടിയുടെ മകൻ സിയാദ് കെപി (48) ആണ് നിര്യാതനായത്. ഇന്ന് രാവിലെ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

കഴിഞ്ഞ 25 വർഷത്തോളമായി ഒമാനിലെ മുസന്നയിൽ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു അദ്ദേഹം. ആയിഷയാണ് മാതാവ്. ഭാര്യ: റസീന സിയാദ്. മക്കൾ: അൽസാബിത്, അൽഹംദാൻ.

Also Read:

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള തുടർനടപടികൾ മസ്‌കറ്റ് കെഎംസിസി ഭാരവാഹികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Content Highlights: Ziyad KP, a 48-year-old businessman from Kottayam, died in Musannah, Oman. His body will be repatriated to Kerala after embalming procedures

dot image
To advertise here,contact us
dot image