

ന്യൂദല്‍ഹി: സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി വോട്ടര്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതകെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എസ്‌ഐആര്‍ നടപടിക്കൊപ്പം ഇത്തരമൊരു നീക്കം നടപ്പാക്കുന്നത് ലക്ഷണക്കണക്കിന് ആളുകളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കേവലം വോട്ട് ചോരി മാത്രമല്ല, അവകാശങ്ങള്‍ കവര്‍ന്നെടുക്കലാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനായി ആധാര്‍ കാര്‍ഡിന് പകരം വോട്ടര്‍ ഐഡി തിരിച്ചറിയല്‍ രേഖയാക്കാന്‍ ഒരുങ്ങുന്നുവെന്ന കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രി രാജീവ് രഞ്ജന്‍ സിങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം.
मोदी सरकार के मंत्री का ऐलान - योजनाओं का लाभ अब आधार से नहीं, वोटर ID से तय होगा।साजिश बहुत गहरी है, इत्मीनान से समझिए।SIR के नाम पर करोड़ों नाम वोटर लिस्ट से काटे जा रहे हैं - रोका नहीं गया तो और भी काटे जाएंगे।ज़्यादातर नाम किनके? जो BJP के ख़िलाफ़ आक्रोश में हैं।वोटर लिस्ट एक निष्पक्ष चुनाव आयोग के हाथ में होनी चाहिए - मगर अब वो मोदी सरकार के कर्मचारी, ज्ञानेश कुमार के हाथ में है, जिसकी BJP के साथ मिलीभगत में वोट चोरी हमने सबूत के साथ पकड़ी है।तैयारी है ऐसी लिस्ट बनाने की जिसमें बहुमत हमेशा BJP का हो - और अब वही लिस्ट तय करेगी कि आपको योजना का पैसा मिलेगा या नहीं।कल जिसने भी ठाना कि BJP को हटाना है, तो चुन-चुन कर सबका नाम काटा जाएगा।नाम कटा - वोट गया। वोट गया - हक़ गया। और देखते ही देखते आप एक hijacked लोकतंत्र के अदृश्य नागरिक बन जाएंगे - जहां जनता सरकार नहीं चुनेगी, सरकार अपनी जनता चुनेगी।आज पंचायती राज की योजनाएं। कल राशन? पेंशन? मनरेगा? आवास? छात्रवृत्ति? आरक्षण?यह चुनाव जीतने की राजनीति नहीं, चुनाव चोरी का इंतज़ाम और सत्ता में बने रहने का स्थायी बंदोबस्त है।वोट देना आपका अधिकार है, शर्त नहीं। किसी ग़रीब की पेंशन उसके वोटर कार्ड की ग़ुलाम नहीं हो सकती।ये सिर्फ़ वोट चोरी नहीं - ये हक़ चोरी है।हम ये होने नहीं देंगे।
— Rahul Gandhi (@RahulGandhi) November 6, 2026
'ഇതിലെ ഗൂഢാലോചന വളരെ വലുതാണ്. സമയമെടുത്ത് മാത്രം ഇതേ കുറിച്ച് മനസിലാക്കുക. എസ്‌ഐആറിന്റെ മറവില്‍ ദശലക്ഷക്കണക്കിന് ആളുകളുടെ വോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു. ഇത് തടഞ്ഞില്ലെങ്കില്‍ കൂടുതല്‍ പേരുകള്‍ ഇത്തരത്തില്‍ ഒഴിവാക്കപ്പെടും. ആരുടെ പേരുകളാണ് ഇത്തരത്തില്‍ കൂടുതലായി ഒഴിവാക്കിയത്? ബിജെപിയോട് കലഹിക്കുന്നവരുടെ പേരുകള്‍,' രാഹുല്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

വോട്ട് മോഷണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപിയുമായി ഒത്തുകളിച്ചെന്നും, അതേ ഗ്യാനേഷ് കുമാറിന്റെ പക്കലാണ് വോട്ടര്‍ പട്ടികയുള്ളതെന്നും ആരോപിച്ച രാഹുല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെയും ചോദ്യം ചെയ്തു.
ഒരു വ്യക്തിയുടെ വോട്ടവകാശം മാത്രമല്ല, ക്ഷേമപദ്ധതികളുടെ ഭാഗമായി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കുള്ള യോഗ്യതയും നിര്‍ണയിക്കുന്ന വോട്ടര്‍ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
'വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തുപോകണമെന്ന് ബിജെപി ആഗ്രഹിക്കുന്ന ആളുകളുടെ പേര് തെരഞ്ഞുപിടിച്ച് വെട്ടിക്കളയുകയാണ്. വോട്ടര്‍ പട്ടികയില്‍ നിന്നും പേര് വെട്ടിയാല്‍ നിങ്ങളുടെ വോട്ടിനുള്ള അവസരം നഷ്ടപ്പെട്ടു, വോട്ട് നഷ്ടപ്പെടുകയെന്നാല്‍ നിങ്ങളുടെ അവകാശങ്ങളും നഷ്ടപ്പെടുകയെന്നാണ്,' ലോക്‌സഭാ പ്രതിപക്ഷനേതാവ് പറഞ്ഞു.
ഈ നടപടികളിലൂടെ രാജ്യത്തെ പൗരന്‍മാരെ 'അദൃശ്യ പൗരന്‍മാരാ'ക്കി മാറ്റാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് വിമര്‍ശിച്ച അദ്ദേഹം, റേഷന്‍, പെന്‍ഷന്‍, വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍, സംവരണം അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കും വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കുമോ എന്ന ചോദ്യവും ഉന്നയിച്ചു.
ഇത് കേവലം തെരഞ്ഞെടുപ്പ് ജയിക്കാനുള്ള രാഷ്ട്രീയമല്ലെന്നും തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാനും അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള സ്ഥിരം സംവിധാനമാണെന്നും കുറ്റപ്പെടുത്തി. വോട്ട് ഒരു അവകാശമാണെന്നും ക്ഷേമപദ്ധതികള്‍ ലഭിക്കുന്നതിനുള്ള ഒരു വ്യവസ്ഥയല്ലെന്നും ഊന്നിപ്പറഞ്ഞ രാഹുല്‍ ഗാന്ധി, ദരിദ്രരുടെ പെന്‍ഷന്‍ അവരുടെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കരുതെന്നും പറഞ്ഞു.
Content Highlight: Rahul Gandhi accused the BJP government of making voter ID cards mandatory to access welfare benefits, warning that the move, coupled with the SIR exercise, could deprive millions of their rights. “This is not just vote theft, but theft of rights,” the Leader of Opposition in the Lok Sabha said.