സിഎൻജിയിലേക്ക് മാറിയവർ ആരായി ! വില കൂട്ടി അദാനി; അഹമ്മദാബാദില്‍ 100 രൂപ കടന്നു

ഉത്തർപ്രദേശിലും സിഎൻജി വില കുതിച്ചുയരുക തന്നെയാണ്

സിഎൻജിയിലേക്ക് മാറിയവർ ആരായി ! വില കൂട്ടി അദാനി; അഹമ്മദാബാദില്‍ 100 രൂപ കടന്നു
dot image

ഗുജറാത്തിൽ അദാനി സിഎൻജിയുടെ വില 100 രൂപ കടന്നു. കഴിഞ്ഞ ദിവസം 2.30 രൂപ വർധിച്ചതോടെയാണ് 100 രൂപ കടന്നത്. 100.77 രൂപയാണ് നിലവിലെ വില. ഇതോടെ പെട്രോൾ വിലയ്ക്കടുത്ത് തന്നെ സിഎൻജിയുടെ വിലയും എത്തി.

അഹമ്മദാബാദിൽ പെട്രോളിന് 101.83 പൈസയാണ് വില. വെറും 6 പൈസയുടെ വ്യത്യാസമാണ് പെട്രോളും സിഎൻജിയും തമ്മിൽ ഇപ്പോൾ ഉള്ളത്. നഗരത്തിൽ അദാനിക്ക് ഏകദേശം 50-ാളം സിഎൻജി സ്റ്റേഷനുകൾ ആണ് ഉള്ളത്. ഗുജറാത്തിലെ മറ്റൊരു പ്രധാനപ്പെട്ട ജില്ലയായ വഡോദരയിൽ പക്ഷെ 99 രൂപയാണ് സിഎൻജി വില.

ഉത്തർപ്രദേശിലും സിഎൻജി വില കുതിച്ചുയരുക തന്നെയാണ്. ഗെയിൽ-ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ള ഗ്രീൻ ഗ്യാസ് ലിമിറ്റഡ് ഉത്തർപ്രദേശിൽ 5 ജില്ലകളിൽ സിഎൻജിയുടെ വില കൂട്ടിയിരുന്നു. ആഗ്രയിൽ ഒരു ലിറ്റർ സിഎൻജിക്ക് 108 രൂപയാണ് നിലവിൽ വില. ഉന്നാവോയിൽ 2.25 രൂപ കൂടി 106 രൂപയിലാണ് സിഎൻജി എത്തിനിൽക്കുന്നത്. അയോധ്യയിൽ 1 രൂപ വർധിച്ച് 106 രൂപയിലാണ് സിഎൻജി എത്തിനിൽക്കുന്നത്.

മുംബൈയിലും സ്ഥിതി സമാനമല്ല. മഹാനഗർ ഗ്യാസ് ലിമിറ്റഡ് സിഎൻജിയുടെ വില 1 രൂപ വർധിപ്പിച്ചു. 90 രൂപയാണ് നിലവിലെ വില. ഏപ്രിൽ മുതൽ 9 രൂപയുടെ വർധനവാണ് സിഎൻജി വിലയിൽ ഉണ്ടായിരിക്കുന്നത്. ഗ്യാസിന്റെ സംഭരണ വില അടക്കമുള്ള കാര്യങ്ങൾ ഉയർന്നതോടെയാണ് സിഎൻജിയുടെ വില വർധിപ്പിക്കാൻ മഹാനഗർ ഗ്യാസ് ലിമിറ്റഡ് തീരുമാനിച്ചത്.

Content Highlights: Adani CNG prices in Gujarat have crossed the Rs 100 mark following a Rs 2.30 increase. The current price is Rs 100.77 per kg, bringing CNG prices closer to petrol rates.

dot image
To advertise here,contact us
dot image