തൂക്കിയടിച്ച് ആര്യവീര്‍ സെവാഗ്; നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ വമ്പന്‍ വിജയം

എസിസി അണ്ടര്‍-19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പുറത്താകാതെ 70 റണ്‍സെടുത്താണ് ആര്യവീര്‍ സെവാഗ് ഇന്ത്യക്ക് മികച്ച ജയമൊരുക്കിയത്

തൂക്കിയടിച്ച് ആര്യവീര്‍ സെവാഗ്; നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ വമ്പന്‍ വിജയം
dot image

എസിസി പുരുഷ അണ്ടര്‍-19 ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ ആധികാരിക വിജയം. മുന്‍ ഇന്ത്യന്‍ ഇതിഹാസ താരം വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ എളുപ്പത്തില്‍ ലക്ഷ്യം മറികടന്നത്. 185 പന്ത് ശേഷിക്കെയാണ് ഇന്ത്യയുടെ മിന്നുന്ന ജയം.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 42.3 ഓവറില്‍ വെറും 128 റണ്‍സിന് എറിഞ്ഞൊതുക്കി. ഇന്ത്യന്‍ ബൗളിങ് നിരയില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇഷാന്‍ സൂദും അര്‍ജുന്‍ രാജ്പുതും തിളങ്ങി.

129 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വെറും 19.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തി. ഓപ്പണറായി ഇറങ്ങിയ ആര്യവീര്‍ സെവാഗ് 52 പന്തില്‍ 7 ഫോറുകളും 4 സിക്‌സറുകളും അടക്കം 70 റണ്‍സോടെ പുറത്താകാതെ നിന്നു. കൂടെയുണ്ടായിരുന്ന ലക്ഷ്യ റായ്ചന്ദ്രന്‍ 63 പന്തില്‍ 53 റണ്‍സെടുത്ത് പിന്തുണ നല്‍കി.

content highlights: Aryavir Sehwag Unleashes Power-Hitting: India Cruish Nepal by 10 Wickets

dot image
To advertise here,contact us
dot image