കിങിലെ ദീപികയുടെ വസ്ത്രത്തിൻ്റെ നിറം; കാവിയെ അപമാനിക്കുന്ന രംഗം നീക്കം ചെയ്യണമെന്ന് ഷാരൂഖിനോട് ബിജെപി എംഎല്‍എ

ഷാരൂഖ് ഖാനൊപ്പം കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച് ദീപിക നൃത്തം ചെയ്യുന്ന രംഗം കിങിലുണ്ട്

കിങിലെ ദീപികയുടെ വസ്ത്രത്തിൻ്റെ നിറം; കാവിയെ അപമാനിക്കുന്ന രംഗം നീക്കം ചെയ്യണമെന്ന് ഷാരൂഖിനോട് ബിജെപി എംഎല്‍എ
dot image

ന്യൂഡല്‍ഹി: കാവി നിറത്തെ അപമാനിക്കുന്നുവെന്നും രംഗം നീക്കം ചെയ്തില്ലെങ്കില്‍ ഷാരൂഖ് ഖാന്റെ കിങ് സിനിമയെ ബഹിഷ്‌കരിക്കുമെന്നും ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി എംഎല്‍എ രവി നേഗി. ഷാരൂഖ് ഖാന്റെ 61-ാം പിറന്നാള്‍ ദിനത്തിലാണ് കിങ് സിനിമയിലെ 'തു മില്‍ ജായേ' എന്ന ഗാനം പുറത്തിറങ്ങിയത്.

ഷാരൂഖ് ഖാനൊപ്പം ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച് ദീപിക നൃത്തം ചെയ്യുന്ന രംഗം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതാണ് ബിജെപി നേതാവിനെ ചൊടിപ്പിച്ചത്. മൂന്ന് വര്‍ഷം മുമ്പ് ഷാരൂഖ് ഖാന്റെ പത്താനില്‍ പോലും ദീപിക ഓറഞ്ച് നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നുവെന്നും അത് ഓണ്‍ലൈനില്‍ വലിയ കോലാഹലത്തിന് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോള്‍, ഷാരൂഖ് വീണ്ടും കിങിലും അത് തന്നെ ചെയ്തിരിക്കുന്നു. രംഗം നീക്കം ചെയ്തില്ലെങ്കില്‍ ചിത്രത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

shah rukh khan and deepika
ഷാരൂഖും ദീപികയും

അതേസമയം, വിവിധ പ്ലാറ്റ്ഫോമുകളിലായി ആദ്യ ദിവസം തന്നെ ആറ് കോടിയിലധികം പേരാണ് കിങിലെ ഗാനം കണ്ടത്. ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ നേടിയ ഇന്ത്യന്‍ സിനിമയെന്ന റെക്കോര്‍ഡ് നേട്ടവും ഈ ഗാനം നേടി.

ഏറെ കോളിളക്കം സൃഷ്ടിച്ച ഗാനമാണ് 2023-ല്‍ പുറത്തിറങ്ങിയ ദീപിക പദുകോണ്‍-ഷാരൂഖ് ഖാന്‍ ചിത്രം പത്താനിലേത്. ഇതിൽ ദീപികയുടെ ബിക്കിനി രംഗമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഹിന്ദുത്വത്തെ അപമാനിക്കാനാണ് ഗാനത്തില്‍ കാവി നിറം ഉപയോഗിച്ചതെന്ന ആരോപണമായിരുന്നു ഗാനത്തിനെതിരെ ഉയര്‍ന്നുവന്നത്.

Content Highlights: shah rukh khan king movie faces boycott warning from bjp mla

dot image
To advertise here,contact us
dot image