പാകിസ്താനോ ഇന്ത്യാവിരുദ്ധ ശക്തികളോ അല്ല, സിജെപിക്ക് ഫണ്ടിങ് ബിജെപിയില്‍ നിന്ന്; പരിഹസിച്ച് മഹുവ മൊയ്ത്ര

വിദേശ സ്രോതസ്സുകളില്‍ നിന്നല്ല ബിജെപിയില്‍ നിന്നുമാണ് തങ്ങള്‍ക്ക് ഫണ്ട് ലഭിക്കുന്നത് എന്ന് സിജെപി ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു മഹുവയുടെ പരിഹാസം.

പാകിസ്താനോ ഇന്ത്യാവിരുദ്ധ ശക്തികളോ അല്ല, സിജെപിക്ക് ഫണ്ടിങ് ബിജെപിയില്‍ നിന്ന്; പരിഹസിച്ച് മഹുവ മൊയ്ത്ര
dot image

ന്യൂദല്‍ഹി: ഇന്ത്യാവിരുദ്ധ ശക്തികളില്‍ നിന്നും പാകിസ്താൻ രാഷ്ട്രീയക്കാരില്‍ നിന്നും കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് ഫണ്ടിങ് ലഭിക്കുന്നുവെന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. വിദേശ സ്രോതസ്സുകളില്‍ നിന്നല്ല ബിജെപിയില്‍ നിന്നുമാണ് തങ്ങള്‍ക്ക് ഫണ്ട് ലഭിക്കുന്നത് എന്ന് സിജെപി ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു മഹുവയുടെ പരിഹാസം.

'വിദേശ സ്രോതസ്സുകളെ കുറിച്ച് മറന്നേക്കൂ, തങ്ങള്‍ക്ക് ബിജെപിയില്‍ നിന്നുമാണ് ഫണ്ടിങ് ലഭിക്കുന്നതെന്ന് സിജെപി ഇതിനോടകം തന്നെ പറഞ്ഞിട്ടിണ്ട്. അശുതോഷും സൗരവും ബിജെപിയില്‍ നിന്നും ഇലക്ടറല്‍ ബോണ്ടില്‍ നിന്നുമാണ് പണം ലഭിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ എന്താണ് പ്രശ്നം. എന്തുകൊണ്ടാണ് അദ്ദേഹം സൗരവിന്റെ പേര് ഒഴിവാക്കിയത്? അദ്ദേഹവും ബിജെപിയില്‍ നിന്നും ഫണ്ട് ലഭിക്കുന്നയാളാണ്.

വിദേശ സ്രോതസ്സുകളില്‍ നിന്നല്ല തങ്ങള്‍ക്ക് ഫണ്ടിങ് ലഭിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് 'ആരാണ് അവര്‍ക്ക് ഫണ്ട് നല്‍കുന്നതെന്ന് ഞങ്ങള്‍ക്കറിയാമെന്ന്' ഡോ. സിങ് പറഞ്ഞത്. വ്യക്തമായും ബിജെപിയാണ് അവര്‍ക്ക് ഫണ്ട് നല്‍കുന്നത്,' മഹുവ മൊയ്ത്ര പറഞ്ഞു.

സിജെപി നേതാക്കളായ അഭിജീത് ദീപ്‌കെയ്ക്ക് ഇന്ത്യാവിരുദ്ധ എന്‍ജിഒകളില്‍ നിന്നും അശുതോഷ് റാങ്കയ്ക്ക് പാകിസ്താൻ രാഷ്ട്രീയ നേതാക്കളില്‍ നിന്നുമാണ് ഫണ്ടിങ് ലഭിക്കുന്നതെന്നും അതിനുള്ള തെളിവുകളുണ്ടെന്നുമായിരുന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞത്.

'അനധികൃത സ്രോതസ്സുകളില്‍ നിന്നും രാജ്യവിരുദ്ധ എന്‍ജിഒകളില്‍ നിന്നും രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഇന്ത്യാവിരുദ്ധ സംഘടനകളില്‍ നിന്നും അവര്‍ക്ക് സഹായം ലഭിച്ചുവെന്ന് കാണിക്കാന്‍ മതിയായ തെളിവുകളുണ്ട്. വിദേശ ഫണ്ടിങ് ലഭിക്കുന്ന എന്‍ജിഒകള്‍, ഡീപ് സ്റ്റേറ്റ് പ്രവര്‍ത്തകര്‍, ഇന്ത്യാവിരുദ്ധ ശക്തികള്‍ എന്നിവരാണ് ഈ ആഖ്യാനം കെട്ടിച്ചമയ്ക്കുന്നത്. അഭിജീത് ദിപ്കെയ്ക്ക് യുഎസ് ആസ്ഥാനമായുള്ള സംഭാവനക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കുന്നുണ്ട്. അശുതോഷ് റങ്കയ്ക്ക് പാകിസ്ഥാന്‍ രാഷ്ട്രീയക്കാരാണ് പണം നല്‍കുന്നത്,' എന്നായിരുന്നു ജിതേന്ദ്ര സിങ് പറഞ്ഞത്.

കേന്ദ്രമന്ത്രിയുടെ ഈ വാദങ്ങളോട് സിജെപി നേതാക്കളും പ്രതികരിച്ചിരുന്നു. എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കേന്ദ്രമന്ത്രിക്കെതിരെ ചോദ്യങ്ങളുമായാണ് അശുതോഷ് റാങ്ക രംഗത്തെത്തിയത്. തങ്ങള്‍ക്ക് വിദേശ ഫണ്ടിങ് ലഭിക്കുന്നുണ്ടെന്ന് ബോധ്യമുണ്ടെങ്കില്‍ പിന്നെ എന്തിനായിരുന്നു തങ്ങളുമായി ചര്‍ച്ച നടത്തിയത് എന്നായിരുന്നു റാങ്കയുടെ ചോദ്യം.

ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുന്ന ചിത്രം പങ്കുവെച്ച ശിവം ദ്വിവേദിയെന്ന യൂസറിന്റെ പോസ്റ്റും റാങ്ക റീഷെയര്‍ ചെയ്തു. പാകിസ്താനിൽ നിന്നും ഫണ്ട് സ്വീകരിക്കുന്ന റാങ്കയുടെ അപൂര്‍വ ചിത്രമെന്ന ക്യാപ്ഷനോടെ പങ്കുവെച്ച ചിത്രമാണ് പരിഹാസപൂര്‍വം റാങ്കയും റീഷെയര്‍ ചെയ്തത്.

അഭിജീത് ദീപ്‌കെയും കേന്ദ്രമന്ത്രിയെ പരിഹസിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു.

നേരത്തയും ബിജെപി നേതാക്കള്‍ സിജെപിക്ക വിദേശ ഫണ്ടിങ് ലഭിക്കുന്നതായി ആരോപിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ആരോപണങ്ങളെ സാധൂകരിക്കാനുള്ള തെളിവുകളൊന്നും തന്നെ കേന്ദ്രമന്ത്രിമാര്‍ അടങ്ങുന്ന നേതാക്കള്‍ക്ക് കൊണ്ടുവരാന്‍ സാധിച്ചിരുന്നില്ല.

Content Highlight: Trinamool Congress MP Mahua Moitra hit back at Union Minister Jitendra Singh over allegations that Cockroach Janta Party (CJP) leaders were receiving funds from anti-India organisations and Pakistani politicians. Mocking the claims, Moitra said CJP had already stated that it received funding from the BJP, including through electoral bonds. CJP leaders Ashutosh Ranka and Abhijeet Dipke also challenged the minister, questioning the allegations and demanding evidence to substantiate them. Ranka further ridiculed the claims by resharing a post showing him in a discussion with BJP leaders.

dot image
To advertise here,contact us
dot image