

ന്യൂഡല്‍ഹി: അഭിജീത് ദീപ്‌കെ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ട് പന്ത്രണ്ട് മണിക്കൂര്‍ പിന്നിടുന്നുവെന്നും അവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും സിജെപി. നേതാക്കള്‍ എവിടെയാണ് എന്നത് സംബന്ധിച്ച് കുടുംബാംഗങ്ങള്‍ക്കും വിവരമില്ല. അവരെ എവിടേയ്ക്കാണ് കൊണ്ടുപോയത് എന്നത് സംബന്ധിച്ച് ആര്‍ക്കും ധാരണയില്ല. നേതാക്കളെ ഉടന്‍ മോചിപ്പിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് സിജെപി പരാതി നല്‍കുകയും ചെയ്തു.
സിജെപി കണ്‍വീനര്‍ അഭിജീത് ദീപ്‌കെ, സഹ കണ്‍വീനര്‍മാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ഇന്ന് രാവിലെയാണ് പൊലീസ് വിമാനത്തില്‍ കയറി കസ്റ്റഡിയില്‍ എടുത്തത്. ഇതിന് ശേഷം ഇവരെ എവിടേയ്ക്ക് കൊണ്ടുപോയി എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് സിജെപി കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഡല്‍ഹി പൊലീസ് തന്നെയാണോ നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതെന്ന സംശയവും സിജെപി പ്രകടിപ്പിക്കുന്നുണ്ട്. നേതാക്കളെ ഉടന്‍ മോചിപ്പിക്കണം, അവര്‍ എവിടെയാണ് എന്നതിനെ കുറിച്ച് വ്യക്തത വരുത്തണം, അടിയന്തരമായി അവർക്ക് അഭിഭാഷകരെ ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളും സിജെപി ഉന്നയിത്തുന്നു.
ഒക്ടോബര്‍ പത്തിന് സമരമെന്ന സിജെപിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ന് ജന്തര്‍ മന്തറിലേക്ക് നിരവധി പേരാണ് ഒഴുകിയെത്തിയത്. സിപിഐഎമ്മിന്റെ സമരത്തിന് പ്രതിപക്ഷ നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായി പിണറായി വിജയനായിരുന്നു നേതൃത്വം നല്‍കിയത്. നേതാക്കള്‍ ജന്തര്‍ മന്തറിലേക്ക് പുറപ്പെട്ടെങ്കിലും പൊലീസ് വഴിയില്‍ തടഞ്ഞിരുന്നു. പിണറായി വിജയന്‍ അടക്കമുള്ളവരെ സിപിഐഎം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയെ പൊലീസ് വലിച്ചിഴച്ചു. ഇതിനിടെയായിരുന്നു ജന്തര്‍ മന്തര്‍ സമരത്തിന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ അഭിജീത് ദീപ്‌കെ അടക്കമുള്ള സിജെപി നേതാക്കളെ വിമാനത്തില്‍ കയറി പൊലീസ് കസ്റ്റഡിയിലെടുത്തത്. വൻ പൊലീസ് സന്നാഹം വിമാനത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഇതിന് ശേഷം അഭിജീത് അടക്കമുള്ളവരുടെ യാതൊരു വിവരവുമില്ല.
ധ്രുവ് റാഠി എവിടെയാണെന്നും ഇതുവരെ വിവരമില്ല.
Content Highlights- CJP has called on the police to provide information about the whereabouts of certain leaders, stating that twelve hours have passed without any updates.