ഗിൽ ചൊറിഞ്ഞു; ഹോപ് കേറിമാന്തി; വൈറലായി തഗ് മറുപടി

ഷയ് ഹോപ്പിന്റെ മനസിൽ അപ്പോൾ നിറഞ്ഞുനിന്നത് മറ്റൊരു ഇൻസ്റ്റാ​ഗ്രാം പോസ്റ്റായിരുന്നു.

ഗിൽ ചൊറിഞ്ഞു; ഹോപ് കേറിമാന്തി;  വൈറലായി തഗ് മറുപടി
dot image

250 ? കൂൾ.. ഇന്ത്യ- വെസ്റ്റ് ഇൻഡീസ് രണ്ടംടി20 മത്സരം സമാപിച്ച ഉടനെ വിൻഡീസ് വിജയനായകൻ ക്യാപ്റ്റൻ ഷായ് ഹോപ്പ് തന്റെ ഫോണെടുക്കുന്നു. സെഞ്ച്വറിയടിച്ച് ടീമിനെ ചരിത്രവിജയത്തിലെത്തിച്ച് ബാറ്റുയർത്തിനിൽക്കുന്ന ഫോട്ടോ എടുത്ത് ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്യുന്നു. അതിനൊപ്പം ഒരു അടിക്കുറിപ്പുമിടുന്നു. 250 ? കൂൾ..

ഷയ് ഹോപ്പിന്റെ മനസിൽ അപ്പോൾ നിറഞ്ഞുനിന്നത് മറ്റൊരു ഇൻസ്റ്റാ​ഗ്രാം പോസ്റ്റായിരുന്നു. ഏതാണ്ട് 10 ദിവസം മുമ്പ് ചരിത്രതിലെ ഏറ്റവും മികച്ച രണ്ടാമത്തെ റൺസ് ചേസ് കണ്ട മത്സരത്തിൽ ഇന്ത്യൻ ഏകദിനനായകനായ ശുഭ്മാൻ ​ഗിൽ പോസ്റ്റ് ചെയ്ത ഒരു വാചകം. അന്ന് ​ഗിൽ മുന്നിൽ‌ നിന്ന് നയിച്ച് 406 എന്ന വിൻഡീസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഏകദിനസ്കോർ ചേസ് ചെയ്തപ്പോൾ പുറത്താകാതെ 223 റൺസ് നേടിയിരുന്നു.

അന്ന് ആ മത്സരശേഷം ​ഗിൽ സോഷ്യൽ മീിഡിയയിൽ പോസ്റ്റ് ചെയ്ത വാചകം ഇതായിരുന്നു. “406? Cool.” ഇപ്പോൾ അന്നേ മറുപടി മനസിൽ കണ്ട വിൻഡീസ് നായകൻ ഇപ്പോൾ ഇതാ ഇന്ത്യ ഉയർത്തിയ മാമോത്ത് സ്കോറിനെ മറികടന്നു കൊണ്ട് ഇന്ത്യൻ ഏകദിന നായകന് മറുപടി കൊടുത്തിരിക്കുന്നു. 250 ? കൂൾ..

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ നേരിട്ടത് ഞെട്ടിക്കുന്ന തോല്‍വിയാണ്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം വിന്‍ഡീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 9 പന്ത് ബാക്കി നിര്‍ത്തി വിൻ‍ഡീസ് മറികടക്കുകയായിരുന്നു.

ക്യാപ്റ്റൻ ഷായ് ഹോപ് 45 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അഞ്ചാമനായി ക്രീസിലെത്തിയ ഷെർഫൈൻ റൂഥര്‍ഫോര്‍ഡ് 37 പന്തില്‍ 84 റണ്‍സടിച്ചു.

content highlights :Shai Hope trolls Shubman Gill with copycat Instagram caption after record run chase

dot image
To advertise here,contact us
dot image