'ആരാണ് ദേഹത്ത് കൈവെക്കാൻ അനുമതി നൽകിയത്?; സിജെപി മുംബൈ തലവൻ ആശുപത്രിയിൽ; പൊലീസ് മർദ്ദനമെന്ന് ആരോപണം

ജനാധിപത്യ അവകാശം വിനിയോഗിക്കാൻ എത്തിയ വ്യക്തി ഇപ്പോൾ ചികിത്സ തേടുകയാണ് എന്നാണ് സിജെപി പറഞ്ഞത്

'ആരാണ് ദേഹത്ത് കൈവെക്കാൻ അനുമതി നൽകിയത്?; സിജെപി മുംബൈ തലവൻ ആശുപത്രിയിൽ; പൊലീസ് മർദ്ദനമെന്ന് ആരോപണം
dot image

മുംബൈ: സിജെപിയുടെ മുംബൈ നേതാവായ പ്രണയ് അഹിറെ പൊലീസിന്റെ മർദ്ദനമേറ്റ് ആശുപത്രിയിലെന്ന് റിപ്പോർട്ട്. ഡൽഹിയിലെ പ്രതിഷേധത്തിനിടെയാണ് പ്രണയ് അഹിറെക്ക് മർദ്ദനമേറ്റത്. നിലവിൽ പ്രണയ് അഹിറെ ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് സിജെപി പറയുന്നത്.

ജനാധിപത്യ അവകാശം വിനിയോഗിക്കാൻ എത്തിയ വ്യക്തി ഇപ്പോൾ ചികിത്സ തേടുകയാണ് എന്നാണ് സിജെപി പറഞ്ഞത്. ആരാണ് ദേഹത്ത് കൈവെക്കാൻ പൊലീസിന് അനുമതി നൽകിയത് എന്നും യൂണിഫോം മർദ്ദനത്തിക്കാനുള്ള ലൈസൻസല്ലെന്നും എന്നും സിജെപി ട്വീറ്റ് ചെയ്‌തു. നിയമം മുറുകെപ്പിടിക്കാനാണ് പൊലീസ് യൂണിഫോം ഉപയോഗിക്കേണ്ടത്. തങ്ങൾ ഭയപ്പെടില്ല, നിശബ്ദരാകില്ല, വെറുതെ വിടില്ല എന്നും സിജെപി പറഞ്ഞു.

അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന സമരത്തില്‍ പങ്കെടുത്തവരെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ഡല്‍ഹി പൊലീസിന്റെ മുന്നില്‍വെച്ചാണ് ആക്രമണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. ഒരു പെണ്‍കുട്ടിയെ അടക്കം ക്രൂരമായി മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം.

'ഡല്‍ഹി പൊലീസിന്റെ കണ്‍മുന്നില്‍വെച്ച് ആര്‍എസ്എസ്-ബിജെപി ഗുണ്ടകള്‍ പ്രതിഷേധക്കാരെ മര്‍ദിക്കുന്നു. മോദി-ഷാ കൂട്ടുകെട്ട് രാജ്യമാകെ ഗുണ്ടായിസമാണ് നടത്തുന്നത്. പൊലീസ് നോക്കി നില്‍ക്കെ ഒരു പെണ്‍കുട്ടിയെ അടിക്കുന്നത് വീഡിയോയില്‍ കാണാം', എന്നാണ് വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് കുറിച്ചത്.

വീഡിയോയില്‍ പെണ്‍കുട്ടിയെ റോഡിലൂടെ ഒരാള്‍ വലിച്ചുകൊണ്ടുവരുന്നത് കാണാം. ഇതിന് ശേഷം അയാള്‍ പെണ്‍കുട്ടിയെ മര്‍ദിക്കുകയാണ്. ഇതിനിടെ മറ്റൊരാള്‍ യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതും കാണാം. ഇയാളുടെ കൈയില്‍ ഒരു കാവിക്കൊടി കാണാം. സംഭവം കണ്ട് പൊലീസ് അവിടേയ്ക്ക് വരുന്നുണ്ടെങ്കിലും മര്‍ദിക്കുന്നവരെ തടയുന്നില്ല. സംഭവത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. ആര്‍എസ്എസ്-ബിജെപി ഗുണ്ടകള്‍ സൈ്വര്യവിഹാരം നടത്തുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

Content Highlights: CJP has claimed that its Mumbai leader, Pranay Ahire, was allegedly assaulted by police during the protests in Delhi. According to the organisation, Ahire is currently receiving treatment at a hospital.

dot image
To advertise here,contact us
dot image