

ന്യൂഡല്‍ഹി: എട്ടുമണിക്കൂര്‍ പിണറായി വിജയനെയും കെ എന്‍ ബാലഗോപാലിനെയും തന്നെയും തടങ്കലില്‍ വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്‌റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് തങ്ങള്‍ തുടര്‍ച്ചയായി പറഞ്ഞിട്ടും അതൊന്നും ചെവിക്കൊള്ളാന്‍ ഡല്‍ഹി പൊലീസ് തയ്യാറായില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി. അത് പൗരാവകാശങ്ങളുടെ ലംഘനം മാത്രമല്ലെന്നും മനുഷ്യത്വം തൊട്ടുതീണ്ടിയില്ലാത്ത നടപടിയായിപ്പോയെന്നും എം പി കൂട്ടിച്ചേര്‍ത്തു. പിണറായി സഖാവിന്റെ ശരീരം തളര്‍ന്നു കാണുമായിരിക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ മനസ്സിന് ഒരു ഇടര്‍ച്ചപോലുമുണ്ടായില്ലെന്നും ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ആയിരക്കണക്കിന് പൊലീസുകാരെ രംഗത്തിറക്കി ഈ ഐതിഹാസിക സമരത്തെ അടിച്ചമര്‍ത്താമെന്നാണ് മോദിയും ഷായും കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും ഈ സമരം ഇനിയും കരുത്താര്‍ജ്ജിക്കുമെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. ഡല്‍ഹി മുഴുവന്‍ ജന്തര്‍ മന്തറാകും. ജനാധിപത്യത്തെ സംരക്ഷിക്കാനും പൗരാവകാശങ്ങള്‍ കാത്തുസൂക്ഷിക്കാനും ഭരണഘടനാ സ്ഥാപനങ്ങളെ വീണ്ടെടുക്കാനുമുള്ള ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജോൺ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് കുറിപ്പ്
എട്ടു മണിക്കൂര്‍ സഖാവ് പിണറായി വിജയനെയും കെ.എന്‍. ബാലഗോപാലിനെയും എന്നെയും തടങ്കലില്‍ വെച്ചിരിക്കുകയായിരുന്നു. സഖാവ് പിണറായിയുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഞങ്ങള്‍ തുടര്‍ച്ചയായി പറഞ്ഞിട്ടും അതൊന്നും ചെവിക്കൊള്ളാന്‍ ഡല്‍ഹി പോലീസ് തയ്യാറായില്ല. അത് പൗരാവകാശങ്ങളുടെ ലംഘനം മാത്രമല്ല, മനുഷ്യത്വം തൊട്ടുതീണ്ടിയില്ലാത്ത നടപടിയായിപ്പോയി. പിണറായി സഖാവിന്റെ ശരീരം തളര്‍ന്നു കാണുമായിരിക്കാം; എന്നാല്‍ അദ്ദേഹത്തിന്റെ മനസ്സിന് ഒരു ഇടര്‍ച്ചപോലുമുണ്ടായില്ല.
ഒരു കാര്യം വളരെ വ്യക്തമാണ്: മോദിയും ഷായും ഭീരുക്കളാണെന്ന് ഈ ഇന്ത്യ മഹാരാജ്യം തിരിച്ചറിഞ്ഞിരിക്കുന്നു. ആയിരക്കണക്കിന് പോലീസുകാരെ രംഗത്തിറക്കി ഈ ഐതിഹാസിക സമരത്തെ അടിച്ചമര്‍ത്താമെന്നാണ് മോദിയും ഷായും കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റി! ഈ സമരം ഇനിയും കരുത്താര്‍ജ്ജിക്കും; ഡല്‍ഹി മുഴുവന്‍ ജന്തര്‍ മന്തറാകും. ജനാധിപത്യത്തെ സംരക്ഷിക്കാനും പൗരാവകാശങ്ങള്‍ കാത്തുസൂക്ഷിക്കാനും ഭരണഘടനാ സ്ഥാപനങ്ങളെ വീണ്ടെടുക്കാനുമുള്ള ഈ പോരാട്ടം തുടരും.
Content Highlights: John Brittas Says Delhi Police Detained Pinarayi Vijayan For Eight Hours Despite Health Concerns