'ഡീപ്ഫേക് ഡിജിറ്റൽ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു'; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

വ്യാജ ഉള്ളടക്കങ്ങൾ തിരിച്ചറിയുന്നതിനൊപ്പം യഥാർത്ഥ വിവരങ്ങളിലും ഡിജിറ്റൽ തെളിവുകളിലും ജനങ്ങളുടെ വിശ്വാസ്യത നിലനിർത്തുക എന്നതാണ് സുരക്ഷാ വിഭാ​ഗങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി

'ഡീപ്ഫേക് ഡിജിറ്റൽ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു'; മുന്നറിയിപ്പുമായി ദുബായ് പൊലീസ്
dot image

എഐയുടെ സഹായത്തോടെ നിർമ്മിക്കുന്ന ഡീപ്ഫേക് സാങ്കേതിക വിദ്യ ഡിജിറ്റൽ സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുന്നുവെന്ന് ദുബായ് പൊലീസ്. വ്യാജ ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിനൊപ്പം യഥാർത്ഥ വിവരങ്ങളുടെ ആധികാരികത തെളിയിക്കുക എന്നത് ഭാവിയിലെ വലിയൊരു വെല്ലുവിളിയായി മാറുമെന്നും ദുബായ് പൊലീസിൻ്റെ പഠന റിപ്പോർട്ടിൽ പറയുന്നു.

മനുഷ്യരുടെ മുഖങ്ങളും ശബ്ദങ്ങളും കൃത്രിമമായി അനുസരിച്ച് റിയലിസ്റ്റിക് ആയ വീഡിയോകളും ഓഡിയോകളും നിർമ്മിക്കുന്നത് ഐഡന്റിറ്റി മോഷണം, വഞ്ചന, തെറ്റായ വിവരങ്ങളുടെ പ്രചാരണം എന്നിവയ്ക്ക് കാരണമാകുന്നുവെന്ന് ദുബായ് പൊലീസിലെ ബ്രി​ഗേഡിയർ ഡോ. ഹംദാൻ അൽ ​ഗസിയ വ്യക്തമാക്കി. കാണുന്നതും കേൾക്കുന്നതുമെല്ലാം പൂർണമായും വിശ്വസിക്കാൻ കഴിയാത്ത ഒരു കാലഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുത്. വ്യാജ ഉള്ളടക്കങ്ങൾ തിരിച്ചറിയുന്നതിനൊപ്പം യഥാർത്ഥ വിവരങ്ങളിലും ഡിജിറ്റൽ തെളിവുകളിലും ജനങ്ങളുടെ വിശ്വാസ്യത നിലനിർത്തുക എന്നതാണ് സുരക്ഷാ വിഭാ​ഗങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി.

സാങ്കേതിക വിദ്യകൾ മൂലം ഉണ്ടാകുന്ന ഭീഷണികളെ പ്രതിരോധിക്കാൻ കേവലം പ്രതികരണങ്ങൾ മാത്രം പോരെന്നും മുൻകരുതൽ സമീപനം സ്വീകരിക്കണമെന്നും പഠനം ഊന്നിപ്പറയുന്നു. ഡിജിറ്റൽ കൃത്രിമത്വം കണ്ടെത്താൻ എഐയുടെ സഹായം തേടുക, ഫോറൻസിക് പരിശോധനകൾ മെച്ചപ്പെടുത്തുക, പൊതുജനങ്ങൾക്കിടയിൽ ഡിജിറ്റൽ അവബോധം വളർത്തുക തുടങ്ങിയ കാര്യങ്ങളിലൂടെ മാത്രമേ സുരക്ഷിതമായ ഒരു ഡിജിറ്റൽ സമൂഹം കെട്ടിപ്പടുക്കാൻ സാധിക്കൂ എന്നും പഠനത്തിൽ പറയുന്നു.

Content Highlights: Dubai Police has warned the public about deepfake technology and its potential risks to digital security, urging greater awareness of online threats.

dot image
To advertise here,contact us
dot image