2021ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ബാനർജിക്ക് പരിക്കേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

2021ല്‍ നന്ദിഗ്രാമില്‍വെച്ചായിരുന്നു മമതയ്ക്ക് കാലിന് പരിക്കേറ്റത്

2021ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ബാനർജിക്ക് പരിക്കേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
dot image

കൊല്‍ക്കത്ത: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ബാനര്‍ജിക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. 2021ല്‍ നന്ദിഗ്രാമില്‍വെച്ചായിരുന്നു മമതയ്ക്ക് കാലിന് പരിക്കേറ്റത്. മമത ബാനര്‍ജി പരിക്കേറ്റതായി വരുത്തിത്തീര്‍ക്കുകയായിരുന്നു എന്ന് ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി ആരോപിച്ചു.

2021ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ബാനര്‍ജി പരിക്ക് അഭിനയിക്കുകയായിരുന്നു എന്നും സുവേന്ദു അധികാരി പറഞ്ഞു. അക്കാലത്തെ മെഡിക്കല്‍ രേഖകളില്‍ കാലിന് ഒടിവ് സംഭവിച്ചതിന്റെ യാതൊരു ലക്ഷണവുമുണ്ടായിരുന്നില്ല. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കും. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് ശേഷം ഈ അന്വേഷണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും സുവേന്ദു അധികാരി അറിയിച്ചു.

2021 മാര്‍ച്ച് 10-നായിരുന്നു നന്ദിഗ്രാമിലെ ബിരുലിയയില്‍ വെച്ച് മമത ബാനര്‍ജിയുടെ ഇടതുകാലിന് പരിക്കേല്‍ക്കുന്നത്. ജനക്കൂട്ടത്തിനിടയില്‍ വെച്ച് ആരോ കാറിന്റെ വാതില്‍ ബലമായി അടച്ചതിനെത്തുടര്‍ന്ന് കാലിന് പരിക്കേറ്റു എന്നായിരുന്നു മമതയുടെ അന്നത്തെ ആരോപണം. തുടര്‍ന്ന് ആഴ്ചകളോളം അവര്‍ വീല്‍ചെയറിലിരുന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചിരുന്നത്.

Content Highlights- West Bengal government has announced a fresh inquiry into the injury Mamata Banerjee sustained during the 2021 Assembly election campaign in Nandigram.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us