

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം. അഞ്ചുവിക്കറ്റിനാണ് വിന്‍ഡീസ് ജയിച്ചത്. ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ സെഞ്ചുറി നേട്ടമാണ് ടീമിനെ ജയിപ്പിച്ചത്.
143 പന്തില്‍ 162 റണ്‍സെടുത്ത ഷായ് ഹോപ്പ് ടീമിന്റെ രക്ഷകനായി. 56 പന്തില്‍ 67 റണ്‍സെടുത്ത അമിര്‍ ജാംഗൂയും പൊരുതി. അതേസമയം, കെഎല്‍ രാഹുലിന്റെ സെഞ്ചുറി പാഴായി. 87 പന്തില്‍ 129 റണ്‍സാണ് താരം എടുത്തിരുന്നത്. രോഹിത് ശര്‍മ 92 റണ്‍സെടുത്തിരുന്നു. റുതുരാജ് ഗെയ്ക്വാദും (57) ഇന്ത്യക്കുവേണ്ടി പൊരുതി.
content highlights: India Defeated as West Indies Bounce Back with Consolation Win