

ന്യൂഡല്‍ഹി: വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ച്ചയെന്ന് ആരോപണം. യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പര്‍ ചോര്‍ന്നതായാണ് ആരോപണം ഉയരുന്നത്. സമൂഹമാധ്യമങ്ങളില്‍ പിഡിഎഫ് ആയി പ്രത്യക്ഷപ്പെട്ട ചോദ്യപേപ്പര്‍ തന്നെയാണ് പരീക്ഷയ്ക്ക് വന്നതെന്ന് പരീക്ഷാര്‍ഥികള്‍ പറയുന്നു. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നാണ് എന്‍ടിഎ ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്‍ടിഎ നടത്തിയ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ രാജ്യത്ത് വ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് പുതിയ ആരോപണം.
അതേസമയം വിഷയത്തില്‍ പ്രതികരണവുമായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിട്ടുണ്ട്. യുജിസി നെറ്റ് സോഷ്യോളജി ചേദ്യപേപ്പറിലെ നിരവധി ചോദ്യങ്ങള്‍ പിഡിഎഫ് ഡോക്യുമെന്റിലുണ്ടായിരുന്നതായി രാഹുല്‍ഗാന്ധി ആരോപിച്ചു. ഇത് വ്യാപകമായി പരീക്ഷയ്ക്ക് മുന്‍പ് തന്നെ പ്രചരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അടിക്കടിയുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ കേന്ദ്രത്തിന്റെ പരാജയമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏകദേശം 90 ചോദ്യങ്ങള്‍ പിഡിഎഫില്‍ സമാനമായി ഉണ്ടായിരുന്നു. ഇത് ബീഹാര്‍, ഉത്തര്‍പ്രദാശ്, ഹരിയാന, ഡെല്‍ഹി, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ 2.25 ലക്ഷം രൂപയ്ക്ക് വിറ്റുവെന്നും ആരോപണമുണ്ട്. ഇതിന് പിന്നിലെ ശൃംഖല വരാനിരിക്കുന്ന സിഎസ്‌ഐആര്‍ നെറ്റ്, എച്ച് ടെറ്റ്, എഡിഎ പരീക്ഷകളുടെ ചോദ്യപേപ്പറും ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന ആരോപണവും രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിലുണ്ട്.
രാജ്യത്തെ പരീക്ഷാ സംവിധാനം വിദ്യാര്‍ത്ഥികള്‍ക്ക് നീതി ഉറപ്പാക്കുന്ന നിലയില്‍ ഉത്തരവാദിത്തത്തോടെയല്ല പ്രവര്‍ത്തിക്കുന്നതെന്നും ആദ്ദേഹം വിമര്‍ശിച്ചു. ഇത്തരം ഗുരുതരമായ അനാസ്ഥയുണ്ടായാലും രാജ്യത്തെ പധാനമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഇതില്‍ ഉത്തരവാദിത്തപൂര്‍വം ഇടപെടുമെന്നോ അന്വേഷണം പ്രഖ്യാപിക്കുമെന്നോ കരുതുന്നില്ലെന്നും പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനമുണ്ടായി. രാജ്യത്ത് വിപ്ലവം തീര്‍ക്കാന്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ ശബ്ദത്തിന് മാത്രമേ ഇതില്‍ പരിഹാരം കാണാല്‍ കഴിയൂ എന്നും രാഹുല്‍ ഗാന്ധി എക്‌സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
Content Highlights: Rahul Gandhi has alleged that another question paper leak has taken place in the country, questioning the credibility of the examination system. His revelations have intensified concerns over exam security, transparency, and the need for stricter measures to protect the integrity of competitive examinations.