STR സാറിനൊപ്പം ചെയ്യാനിരുന്ന പ്രോജക്ടുകൾ എങ്ങനെയൊക്കെയോ മുടങ്ങിപ്പോകുന്നു: കയാദു ലോഹർ

'അദ്ദേഹത്തിനൊപ്പം രണ്ട് സിനിമകള്‍ ചെയ്യാന്‍ സെെന്‍ ചെയ്തതായിരുന്നു'

STR സാറിനൊപ്പം ചെയ്യാനിരുന്ന പ്രോജക്ടുകൾ എങ്ങനെയൊക്കെയോ മുടങ്ങിപ്പോകുന്നു: കയാദു ലോഹർ
dot image

ദക്ഷിണേന്ത്യയിലെ പുതിയ താരനിരയിൽ ശ്രദ്ധേയയാണ് നടി കയാദു ലോഹർ. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാമായി നിരവധി ചിത്രങ്ങളാണ് നടിയുടേതായി പുറത്തിറങ്ങുന്നത്. ഒപ്പം തന്നെ വമ്പൻ പ്രൊജക്ടുകളിലും കയാദു ഭാഗമാണ്.

പക്ഷെ തമിഴിൽ നടൻ സിലമ്പരസനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ച പല ചിത്രങ്ങളും പല കാരണങ്ങളാൽ മുടങ്ങിപ്പോയതിനെ കുറിച്ച് സംസാരിക്കുകയാണ് കയാദു ഇപ്പോൾ. എന്നെങ്കിലും ഇതിനേക്കാളെല്ലാം മികച്ച പ്രൊജക്ടിൽ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കയാദു പറഞ്ഞു. പുതിയ ചിത്രമായ ഇദയം മുരളിയുടെ ഭാഗമായുള്ള പ്രൊമോഷൻ ഇവന്റിൽ സംസാരിക്കുകയായിരുന്നു അവർ.

'എപ്പോഴൊക്കെ എനിക്ക് എസ്ടിആർ സാറുമായി ഒരു സിനിമ ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അത് എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് മുടങ്ങിപ്പോകും. ചിലപ്പോൾ ഷൂട്ട് പറഞ്ഞ തീയതിയിൽ നിന്നും മുന്നോട്ടാകും. അല്ലെങ്കിൽ മറ്റെന്തെങ്കിലും സംഭവിക്കും. അദ്ദേഹത്തോടൊപ്പം രണ്ട് സിനിമകൾ ചെയ്യാൻ ഇരുന്നതായിരുന്നു. പക്ഷെ അത് രണ്ടും നടന്നില്ല.

Also Read:

എന്നാൽ ഞാൻ വിശ്വസിക്കുന്നത് ഇതെല്ലാം നല്ലതിനാകും എന്നാണ്. എന്നെങ്കിലും അദ്ദേഹത്തോടൊപ്പം എനിക്ക് സിനിമ ചെയ്യാനാകും. അന്ന് ഏറ്റവും മികച്ച, ഗംഭീരമായ സിനിമയായി അത് മാറും എന്നാണ് എന്റെ വിശ്വാസം. ആ നിമിഷം യൂണിവേഴ്‌സ് എനിക്ക് ഒരുക്കിനൽകും,' കയാദു പറഞ്ഞു.

അതേസമയം കയാദുവിന്റേതായി നിരവധി സിനിമകളാണ് സ്‌ക്രീനിൽ എത്താൻ ഒരുങ്ങുന്നത്. ഇദയം മുരളിയ്ക്ക് പിന്നാലെ മലയാളത്തിൽ ഐ ആം ഗെയിം, തെലുങ്കിൽ പാരഡൈസ് എന്നീ ചിത്രങ്ങൾ തിയേറ്ററിലെത്തും. ഇമ്മോർട്ടൽ, താരം, സൂര്യ 48 തുടങ്ങിയവയാണ് കയാദു ഭാഗമാകുന്ന മറ്റ് ചിത്രങ്ങൾ.

Content Highlights: Kayadu Lohar says the projects with actor Simbu STR is getting cancelled repeatedly for various reasons.

dot image
To advertise here,contact us
dot image