വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി; തെലങ്കാനയിലെ ഡിഎസ്പിക്ക് കോടികളുടെ അനധികൃത സ്വത്ത്, അറസ്റ്റിൽ

സങ്കിറെഡ്ഡിയുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു

വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി; തെലങ്കാനയിലെ ഡിഎസ്പിക്ക് കോടികളുടെ അനധികൃത സ്വത്ത്, അറസ്റ്റിൽ
dot image

ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തെലങ്കാന ഡിഎസ്പി അറസ്റ്റില്‍. സങ്കിറെഡ്ഡി ഭീം റെഡ്ഡിയെയാണ് തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ(എസിബി) തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. സങ്കിറെഡ്ഡിയുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്.

ഹൈദരാബാദിലെ പൊലീസ് കമ്പ്യൂട്ടര്‍ സര്‍വീസസില്‍ (പിസിഎസ്) നിയമിതനായ ഡിഎസ്പിയെ വൈകുന്നേരം 7.40 ഓടെ ഇബ്രാഹിംബാഗിലെ വെസ്സല്ല മെഡോസിലെ വസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സര്‍വീസില്‍ ഉണ്ടായിരുന്ന കാലത്ത് വിഴിവിട്ട രീതിയിലൂടെയും മാര്‍ഗങ്ങളിലൂടെയും സ്വത്ത് സമ്പാദിച്ചതായി അഴിമതി വിരുദ്ധ ബ്യൂറോ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തെലങ്കാനയിലും കര്‍ണാടകയിലുമായി സങ്കിറെഡ്ഡിയുടെ വസതിയിലും ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി ബന്ധപ്പെട്ട 15 സ്ഥലങ്ങളിലും എസിബി ഒരേസമയം റെയ്ഡ് നടത്തിയിരുന്നു.

കണ്ടെത്തിയ വസ്തുവകകൾ

  1. ഹൈദരാബാദിലെ ഇബ്രാഹിംബാഗിലെ വെസ്സല്ല മെഡോസില്‍ ഒരു വില്ല,
  2. ടെലികോം നഗറില്‍ ഒരു റെസിഡന്‍ഷ്യല്‍ ഹൗസ്
  3. ടെലികോം നഗറിലെ സായ് പ്രഭ റെസിഡന്‍സിയിലെ ഒരു ഫ്‌ലാറ്റ്
  4. ഗച്ചിബൗളിയിലെ ക്രാന്തി സിയോണ്‍ അപ്പാര്‍ട്ട്‌മെന്റിലെ ഒരു ഫ്‌ലാറ്റ്
  5. മണികൊണ്ടയിലെ ലാന്‍കോഹില്‍സ് റോഡില്‍ 500 ചതുരശ്ര യാര്‍ഡുള്ള വാണിജ്യ സമുച്ചയത്തില്‍ ഓഹരി പങ്കാളിത്തം
  6. മണികൊണ്ട മാരിച്ചെട്ട് ജംഗ്ഷന് സമീപം 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു വാണിജ്യ സ്ഥലം
  7. തെല്ലാപൂരിലെ അഭിനന്ദ റെസിഡന്‍സിയില്‍ രണ്ട് റെസിഡന്‍ഷ്യല്‍ ഫ്‌ലാറ്റുകള്‍
  8. പ്രഗതി റിസോര്‍ട്ടിലെ 500 ചതുരശ്ര യാര്‍ഡുള്ള ഒരു തുറന്ന പ്ലോട്ട്
  9. സഹീരാബാദിലെ സംഗറെഡ്ഡിയില്‍ 3.5 ഏക്കര്‍ കൃഷിഭൂമി
  10. കര്‍ണാടകയില്‍ 600 ഏക്കര്‍ കൃഷിഭൂമി
  11. കര്‍ണാടകയില്‍ മറ്റൊരു 38 ഏക്കര്‍ കൃഷിഭൂമി
  12. ബെംഗളൂരുവിലെ ദേവനഹള്ളിയില്‍ 1 ഏക്കര്‍ സ്ഥലം
  13. നാഗോളിലെ കാമിനേനി ആശുപത്രിക്ക് സമീപം 200 ചതുരശ്ര യാര്‍ഡ് വിസ്തൃതിയുള്ള ഒരു തുറന്ന പ്ലോട്ട്
  14. പട്ടാഞ്ചേരിയിലെ ജിപിആര്‍ ഹൗസിംഗ് സൊസൈറ്റിക്ക് സമീപം 400 ചതുരശ്ര യാര്‍ഡ് വിസ്തീര്‍ണ്ണമുള്ള ഒരു തുറന്ന പ്ലോട്ട്
  15. പട്ടാഞ്ചേരുവില്‍ 200 ചതുരശ്ര യാര്‍ഡ് വിസ്തൃതിയുള്ള ഒരു തുറന്ന പ്ലോട്ട്
  16. വികാരാബാദിലെ മോമിന്‍പേട്ടില്‍ 1,000 ചതുരശ്ര യാര്‍ഡ് വിസ്തൃതിയുള്ള സ്ഥലം
  17. വികാരാബാദിലെ മോമിന്‍പേട്ടില്‍ രണ്ടേക്കര്‍ കൃഷിഭൂമി
  18. ശ്രീ രാഘവേന്ദ്ര റോക്ക് സാന്‍ഡ് മിനറല്‍സില്‍ 75,00,000 രൂപയുടെ നിക്ഷേപം
  19. മുച്ചിന്തല ഗ്രാമത്തിലെ സിസി കുന്തയില്‍ കൃഷിഭൂമി കണ്ടെത്തി.

കൂടാതെ, ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് ഏകദേശം 3.60 ലക്ഷം രൂപയും കണ്ടെടുത്തു. ഏകദേശം രണ്ട് കിലോഗ്രാം ഭാരമുള്ള സ്വര്‍ണ്ണാഭരണങ്ങളും 20 കിലോഗ്രാം ഭാരമുള്ള വെള്ളി ആഭരണങ്ങളും കണ്ടെത്തി.

Content Highlights: Telangana Top Cop Has Illegal Assets Worth Rs 300 Crore

dot image
To advertise here,contact us
dot image