കര്‍ണാടകയിലെ ക്രോസ് വോട്ടിംഗ്; അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ബിജെപി

എംഎല്‍എമാര്‍ വോട്ടര്‍മാരായ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകളില്‍ മാത്രം ജയിക്കാന്‍ അംഗസംഖ്യ ഉണ്ടായിരുന്ന കോണ്‍ഗ്രസ് അഞ്ച് സീറ്റ് നേടുകയായിരുന്നു

കര്‍ണാടകയിലെ ക്രോസ് വോട്ടിംഗ്; അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ബിജെപി
dot image

ബംഗളൂരു: കര്‍ണാടക എംഎല്‍സി തിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ചയില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ബിജെപി. ക്രോസ് വോട്ട് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കര്‍ണാടക ബിജെപി അദ്ധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര പറഞ്ഞു.

ആരൊക്കെയാണ് ക്രോസ് വോട്ട് ചെയ്തതെന്ന് തനിക്കറിയാം. ജെഡിഎസില്‍ നിന്ന് 6-7 എംഎല്‍എമാരും ബിജെപിയില്‍ നിന്ന് 5-6 എംഎല്‍എമാരും ക്രോസ് വോട്ട് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ആരോടും ക്ഷമിക്കാന്‍ തയ്യാറാകില്ല എന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ നബിനുമായുള്ള കുടിക്കാഴ്ചക്ക് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം 4 എംഎല്‍എമാരാണ് ജെഡിഎസില്‍ നിന്ന് ക്രോസ് വോട്ട് ചെയ്തതെന്നാണ് കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി പറഞ്ഞത്.

ഇന്നലെ ആണ് കര്‍ണാടക എംഎല്‍സി തിരഞ്ഞെടുപ്പില്‍ ബിജെപിക്കും ജെഡിഎസിലും തിരിച്ചടിയായി വോട്ട് ചോര്‍ച്ച നടന്നത്. രണ്ടു പാര്‍ട്ടികളില്‍ നിന്നും കൂറുമാറി ചെയ്ത വോട്ടുകള്‍ നേടി കോണ്‍ഗ്രസ് ഒരു സീറ്റ് അധികം നേടിയിരുന്നു. എംഎല്‍എമാര്‍ വോട്ടര്‍മാരായ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകളില്‍ മാത്രം ജയിക്കാന്‍ അംഗസംഖ്യ ഉണ്ടായിരുന്ന കോണ്‍ഗ്രസ് അഞ്ച് സീറ്റ് നേടുകയായിരുന്നു. ഇതോടെ നിയമസഭയുടെ ഉപരിസഭയായ നിയമനിര്‍മാണ സഭയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമായി.

കെപിസിസി അദ്ധ്യക്ഷന്‍ ബി കെ ഹരിപ്രസാദ്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി വി മോഹന്‍, തിപ്പണ്ണപ്പ കമകനൂര്‍, ശിവണ്ണ മനവള്ളി, വിനയ് കാര്‍ത്തിക് പ്രകാശ് എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് വിജയിച്ചത്. ബിജെപിയുടെ ലിംഗരാജ് പട്ടീല്‍, ആര്‍ രഘു എന്നിവരും വിജയിച്ചു. ജെഡിഎസിന്റെ ഗോവിന്ദരാജു പരാജയപ്പെട്ടു.

Content Highlights: The BJP has announced that it will initiate disciplinary action following reports of cross voting in Karnataka, amid growing internal concerns and political attention on the incident.

dot image
To advertise here,contact us
dot image