കൊൽക്കത്ത വിമാനത്താവളത്തിൽ ഏറ്റുമുട്ടി തൃണമൂല്‍ കോണ്‍ഗ്രസ് BJP പ്രവര്‍ത്തകർ; അഭിഷേക് ബാനർജിയെ തടഞ്ഞു

ഡല്‍ഹിയില്‍ നിന്ന് മടങ്ങി എത്തിയ അഭിഷേക് ബാനര്‍ജിക്ക് എതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

കൊൽക്കത്ത വിമാനത്താവളത്തിൽ ഏറ്റുമുട്ടി തൃണമൂല്‍ കോണ്‍ഗ്രസ് BJP പ്രവര്‍ത്തകർ; അഭിഷേക് ബാനർജിയെ തടഞ്ഞു
dot image

കൊല്‍ക്കത്ത: വിമാനാത്താവളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍. ഡല്‍ഹിയില്‍ നിന്ന് കൊൽക്കത്തയിൽ മടങ്ങി എത്തിയ അഭിഷേക് ബാനര്‍ജിക്ക് എതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബിജെപി പ്രവര്‍ത്തക്കരെ പ്രതിരോധിക്കാന്‍ ടിഎംസി പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ സംഘര്‍ഷം രൂക്ഷമായി. ബിജെപി പ്രവര്‍ത്തകര്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ മുട്ട എറിയാന്‍ ശ്രമിച്ചുവെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു.

ലോക്സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തി മടങ്ങി എത്തുമ്പോഴായിരുന്നു അഭിഷേക് ബാനർജിക്ക് നേരെ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്.

ടിഎംസിയിലെ വിമത നീക്കം ചർച്ച ചെയ്യാനായി അഭിഷേക് ബാനര്‍ജി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് പാര്‍ലമെന്റ് ചേമ്പറിലെത്തി സ്പീക്കറുമായി അഭിഷേക് ബാനര്‍ജി കൂടിക്കാഴ്ച നടത്തിയത്. വിമത എം പിമാരെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആവശ്യം ഉന്നയിച്ചാണ് ടിഎംസി നേതാക്കാള്‍ സ്പീക്കറെ സമീപിച്ചത്. അഭിഷേക് ബാനര്‍ജി, ഡെറിക് ഒബ്രിയാന്‍, മഹുവ മൊയ്ത്ര, സൗഗതാ റോയ്, കല്യാണ്‍ ബാനര്‍ജി എന്നിവരാണ് കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നത്.

നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയുമായി ലയിച്ചതിന് ശേഷം തങ്ങളെ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്ന 20 വിമത തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ ആവശ്യം സ്പീക്കര്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്. വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള ടിഎംസി നേതാക്കളെ ക്ഷണിച്ചിരുന്നു. വിമത എം പിമാരുടെ അവകാശവാദം അംഗീകരിച്ച് തീരുമാനം എടുക്കുന്നതിന് മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസിന് അവരുടെ വാദം അവതരിപ്പിക്കാന്‍ അവസരം നല്‍കണമെന്ന് അഭിഷേക് ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.

ബാനര്‍ജിക്കുമെതിരെ എതിര്‍പ്പിനെ തുടര്‍ന്നാണ് വിമത നീക്കം ശക്തമായത്. ബിജെപിയുടെ പിന്തുണയോടെയാണ് വിമത നീക്കങ്ങള്‍ നടക്കുന്നത്. മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് കാര്യങ്ങള്‍ക്ക് നേതൃത്വം നടത്തുന്നത്. യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളാണെന്ന് അവകാശപ്പെട്ടാണ് വിമതര്‍ ലോക്സഭയില്‍ പ്രത്യേക ബ്ലോക്ക് രൂപീകരിക്കാന്‍ ഒരുങ്ങുന്നത്.

Content Highlights: Tensions flared at Kolkata Airport as workers of the Trinamool Congress and BJP reportedly engaged in a confrontation, prompting security personnel to intervene and restore order

dot image
To advertise here,contact us
dot image