

മലയാളികളുടെ ഇഷ്‌ട താരം ഐശ്വര്യ ലക്ഷ്‌മി തകര്‍ത്തഭിനയിച്ച തമിഴ് ചിത്രമാണ് ഗാട്ട കുസ്‌തി. വിഷ്‌ണു വിശാല്‍- ഐശ്വര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു രചനയും സംവിധാനവും നിര്‍വഹിച്ച സ്പോര്‍ട്‌സ് ഡ്രാമ ചിത്രമായ ഗാട്ട കുസ്‌തി മലയാളി തമിഴ് പ്രേക്ഷകരെ ഒരുപോലെ ഹരം കൊള്ളിച്ചതാണ്. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രമോഷൻ തിരക്കിലാണ് താരങ്ങൾ ഇപ്പോൾ. ഇതിനിടയിൽ ഐശ്വര്യ തന്റെ മാതാപിതാക്കളെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
തന്റെ കയ്യിൽ നിന്ന് അവർ കാശ് വാങ്ങാറില്ലങ്കിലും ഈ പ്രായത്തിലും അവർക്ക് വേണ്ടത് അവർ തന്നെയാണ് ചെയ്യുന്നതെന്നും നടി പറഞ്ഞു. വീട്ടിലേക്ക് പോകുമ്പോള്‍ കുറച്ച് ഉള്ളിയും തക്കാളിയും പോലെയുള്ള വീട്ടു സാധനങ്ങള്‍ വാങ്ങി കൊടുക്കും എന്നല്ലാതെ തന്റെ കയ്യിൽ നിന്ന് പണം ഒന്നും തന്നെ മാതാപിതാക്കൾ വാങ്ങാറില്ലെന്നും നടി കൂട്ടിച്ചേർത്തു. ഗാട്ട കുസ്‌തി സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റീലീസ് സമ്പാദിച്ചകാത്ത തമിഴ് അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
'എന്റെ അച്ഛും അമ്മയും എന്റെ കൈയ്യില്‍ നിന്ന് ഒരു കാശ് പോലും വാങ്ങില്ല, നല്ല ഉദ്ദേശത്തോടെ തന്നെയാണ്. കാരണം, അവര്‍ രണ്ട് പേരും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരാണ്. ഇപ്പോള്‍ റിട്ടയര്‍ ചെയ്തു. എന്നിരുന്നാലും അവര്‍ക്ക് സ്വന്തമായി ഒരു ആത്മാഭിമാനമുണ്ട്, അത് കാരണം വാങ്ങില്ല. ഞാന്‍ വീട്ടിലേക്ക് പോകുമ്പോള്‍ കുറച്ച് ഉള്ളിയും തക്കാളിയും പോലെയുള്ള വീട്ടു സാധനങ്ങള്‍ വാങ്ങി കൊടുക്കും. അതല്ലാതെ ഒന്നിനും സമ്മതിക്കില്ല. അത്രത്തോളം സ്വയം പര്യാപ്തരാണ് രണ്ടു പേരും.
ഈ പ്രായത്തിലും അവര്‍ക്ക് എന്ത് വേണമോ, അത് അവരെ കൊണ്ട് തന്നെ വാങ്ങണം എന്നാണ് ആഗ്രഹം, അതാണ് അച്ഛനും അമ്മയ്ക്കും ഇഷ്ടം.ഒരുപാട് തവണ ഞാന്‍ നിര്‍ബന്ധിച്ചു നോക്കിയിട്ടുണ്ട്. പക്ഷേ നടന്നില്ല. ചിലപ്പോള്‍ ഓരോ സാരിയെടുത്തിത്ത്, അമ്മ എനിക്ക് ഈ സാരി ഇഷ്ടമായി വാങ്ങിയതാണ് എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു കൊണ്ടുപോയി കൊടുക്കും. പക്ഷേ അമ്മയ്ക്ക് അത് ഇഷ്ടമല്ല,' ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
Content Highlights: Malayalam actress Aishwarya Lekshmi has spoken about her family’s financial independence, revealing that they do not depend on her earnings as they already have their own source of income. The actress noted that this allows her to approach her career with complete freedom and without financial pressure from home, giving her space to focus on meaningful roles and creative choices.